/kalakaumudi/media/post_banners/28cf9276565c19b7f15232cd77834e19f5578b791a91cf4553d65e899e85cca9.jpg)
ന്യൂഡല്‍ഹി: സെല്‍റ്റോസിന്റെ പുതിയ ഡീസല്‍ മാനുവല്‍ മോഡല്‍ പുറത്തിറക്കി കിയ. 11.99 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂലായിലാണ് സെല്‍റ്റോസിന്റെ പുതിയ മോഡല്‍ കിയ പുറത്തിറക്കിയത്. അന്ന് ഡീസലിന്റെ ഐഎംടി മോഡലും ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടമാറ്റിക് മോഡലും മാത്രമായിരുന്നു പുറത്തിറക്കിയത്.
അഞ്ച് മോഡലുകളില്‍ വിപണിയിലെത്തിയ പുതിയ സെല്‍റ്റോസിന്റെ എച്ച്ടിഇ മോഡലിന് 11.99 ലക്ഷം രൂപയും എച്ച്ടികെ മോഡലിന് 13.59 ലക്ഷം രൂപയും എച്ച്ടികെ പ്ലസ് മോഡലിന് 14.99 ലക്ഷം രൂപയും എച്ച്ടിഎക്‌സ് മോഡലിന് 16.67 ലക്ഷം രൂപയും എച്ച്ടിഎക്‌സ് പ്ലസ് മോഡലിന് 18.27 ലക്ഷം രൂപയുമാണ് വില.
ഡീസല്‍ എന്‍ജിന്‍ കൂടാതെ 1.5 ലീറ്റര്‍ പെട്രോള്‍, 1.5 ലീറ്റര്‍ ടര്‍ബൊ പെട്രോള്‍ എന്‍ജിന്‍ മോഡലുകളിലും സെല്‍റ്റോസ് വിപണിയിലുണ്ട്. കിയയുടെ ആദ്യ മോഡലായി 2019 ലാണ് സെല്‍റ്റോസ് ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. 2019 ഓഗസ്റ്റില്‍ ലോഞ്ച് ചെയ്തതിനുശേഷം, ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന എസ്യുവികളിലൊന്നാണ് സെല്‍റ്റോസ്. എസ്യുവികള്‍ക്ക് ചേര്‍ന്ന മസ്‌കുലാര്‍ ഗ്രില്‍, മനോഹരമായ എല്‍ഇഡി ഡേടൈം റണ്ണിങ് ലാംപുകള്‍ എന്നിവ പുതിയ സെല്‍റ്റോസിലുണ്ട്.
ഡ്രൈവിങ് കൂടുതല്‍ അനായാസവും യാത്രകള്‍ കൂടുതല്‍ സുരക്ഷിതവുമാക്കാന്‍ സഹായിക്കുന്ന 16 സംവിധാനങ്ങളുള്ള എഡിഎഎസ് ലെവല്‍ 2 സാങ്കേതിക സംവിധാനവും സെല്‍റ്റോസിലെത്തുന്നുണ്ട്. 10.25 ഇഞ്ച് ഡിസ്പ്ലേകളുള്ള ഡ്യുവല്‍ സ്‌ക്രീന്‍ സജ്ജീകരണമാണുള്ളത്. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററുകളും മറ്റൊന്ന് ഇന്‍ഫോടെയ്ന്‍മെന്റ് ടച്ച്സ്‌ക്രീനുമാണ്.
1.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിന് 115 ബിഎച്ച്പി കരുത്തും 144 എന്‍എം ടോര്‍ക്കുമുണ്ട്. ആറു സ്പീഡ് മാനുവല്‍, സിവിടി ഗിയര്‍ബോക്‌സുകളുണ്ട്. 1.5 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്റെ കരുത്ത് 160 ബിഎച്ച്പിയും ടോര്‍ക്ക് 253 എന്‍എം ആണ്. ആറു സ്പീഡ് ഐഎംടി, ഡിസിറ്റി ഗിയര്‍ബോക്‌സുകളുണ്ട്. 1.5 ലീറ്റര്‍ ഡീസല്‍ പതിപ്പിന് 116 ബിഎച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കുമുണ്ട് ഈ എന്‍ജിന്. ആറ് സ്പീഡ് മാനുവല്‍, ഐഎംടി, ആറു സ്പീഡ് ഡീസല്‍ ഓട്ടമാറ്റിക് ഓപ്ഷനുകള്‍.