/kalakaumudi/media/post_banners/3fef55aecf55b12cb9f41fb4cb1fc7df9e7aa47dde6d0a2623f5696cd90cb022.jpg)
മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയാ മോട്ടോര്‍സ് ആന്ധ്രാപ്രദേശില്‍ നിര്‍മാണ ശാല ആരംഭിക്കാനുള്ള പ്രാരംഭഘട്ട പ്രവര്‍ത്തനത്തിലാണ്. രണ്ടു വര്‍ഷത്തിനുള്ളില്‍ ആദ്യ മോഡല്‍ പുറത്തിറങ്ങാനാണ് സാധ്യത. ഇതിനു മുന്നോടിയായി വരാനിരിക്കുന്ന 2018 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ഇന്ത്യ സ്‌പെക്ക് മോഡലുകള്‍ കമ്പനി ഔദ്യോഗികമായി അവതരിപ്പിച്ചേക്കും. ഒരു കോംപാക്ട് എസ്.യു.വിയും മിഡ്‌സൈസ്ഡ് സെഡാനുമാണ് ആദ്യഘട്ടത്തില്‍ അവതരിപ്പിക്കുകയെന്ന് നേരത്തെ കിയ മോട്ടോര്‍സ് ഔദ്യോഗികമായി വ്യക്തമാക്കിയിരുന്നു.കഴിഞ്ഞ ജനീവ മോട്ടോര്‍ ഷോയില്‍ പുതുതലമുറ റിയോ പതിപ്പ് കിയ മോട്ടോര്‍സ് അവതരിപ്പിച്ചത്. ഹ്യുണ്ടായി ഐ20 പ്ലാറ്റ്‌ഫോമിലാണ് റിയോ സെഡാന്റെ നിര്‍മാണം. ഹോണ്ട സിറ്റി, മാരുതി സുസുക്കി സിയാസ് എന്നിവയാകും ഇന്ത്യന്‍ വിപണയില്‍ റിയോയുടെ എതിരാളികള്‍. 1.6 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ആഗോള വിപണിയില്‍ നാലാം തലമുറ റിയോയെ നയിക്കുക. 128 ബിഎച്ച്പി കരുത്തും 161 എന്‍എം ടോര്‍ക്കുമേകും ഈ എഞ്ചിന്‍. തുടക്കത്തില്‍ 40 ശതമാനത്തോളം പ്രാദേശികമായാണ് നിര്‍മാണം നടക്കുക. ഇതിനൊപ്പം ഉപ കമ്പനിയായ ഹ്യുണ്ടായിയുടെ മെക്കാനിക്കല്‍ അസിസ്റ്റന്‍സ് കിയ മോഡലുകളുടെ വില അധികം ഉയരാതെ പിടിച്ചുനിര്‍ത്തും. ഏകദേശം 811 ലക്ഷത്തിനുള്ളിലാകും റിയോ സെഡാന്റെ വിപണി വില. ഇതില്‍ സെഡാന്‍ ശ്രേണിയില്‍ അവതരിക്കുക ആഗോള വിപണിയിലെ ബെസ്റ്റ് സെല്ലിങ് റിയോ ആകാനാണ് സാധ്യത.