/kalakaumudi/media/post_banners/9babeb988dc870605be37f5a80edfd6cbfbf99658f7a1d7905482a3b6a4504a4.jpg)
മുംബൈ : ദക്ഷിണ കൊറിയന്‍ വാഹനനിര്‍മ്മാതാക്കളായ കിയ മോട്ടോഴ്‌സിന്റെ ഇന്ത്യയിലെ ആദ്യവാഹനം സെല്‍റ്റോസ് അടുത്തിടെയാണ് വിപണിയില്‍ അവതരിപ്പിച്ചത്. വാഹനത്തിന് മികച്ച ബുക്കിംഗാണ് ലഭിക്കുന്നത്. ഇതുവരെ 35,000 ബുക്കിംഗ് ലഭിച്ചെന്ന് കിയ മോട്ടോഴ്‌സ് ഇന്ത്യ വ്യക്തമാക്കി. ഇതില്‍ അഞ്ചിലൊന്നും കമ്പനി വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ വ്യവസ്ഥയില്‍ ലഭിച്ചതാണെന്നും കമ്പനി പറയുന്നു.
കഴിഞ്ഞ മാസം 15 മുതല്‍ 32035 പ്രീബുക്കിംഗുകള്‍ വാഹനത്തിന് ലഭിച്ചുവെന്നാണ് കിയ പറയുന്നത്. ഇതില്‍ ആദ്യ ദിവസം മാത്രം ലഭിച്ചത് 6046 ബുക്കിങ്ങുകളാണ്. ജൂലായ് 16 മുതലായിരുന്നു സെല്‍റ്റോസിനുള്ള ബുക്കിംഗ് തുടങ്ങിയത്. എന്നാല്‍ കമ്പനി ഡീലര്‍ഷിപ്പുകള്‍ അതിനു മുമ്പു തന്നെ അനൗപചാരികമായി ബുക്കിംഗ് തുടങ്ങിയിരുന്നു. 9.69 ലക്ഷം മുതല്‍ 15.99 ലക്ഷം രൂപ വരെയാണ് ഇടത്തരം പ്രീമിയം എസ് യു വി ശ്രേണിയിലേക്കെത്തുന്ന സെല്‍റ്റോസിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില.
ശക്തമായ സുരക്ഷക്കും നിരവധി പുതുമകള്‍ക്കുമൊപ്പം മികച്ച സ്‌റ്റൈലിലും പ്രധാന്യം നല്‍കിയാണ് കിയ ഇന്ത്യന്‍ നിരത്തിലേക്കുള്ള ആദ്യ വാഹനം എത്തിച്ചിരിക്കുന്നത്. ആദ്യ മോഡല്‍ തന്നെ ബിഎസ്-6 നിലവാരത്തിലുള്ള എന്‍ജിനിലാണ്.
ജിടി, ടെക് ലൈന്‍ എന്നീ റേഞ്ചുകളാണ് വാഹനത്തിനുള്ളത്. 1.4 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നിങ്ങനെ മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളുമുണ്ട്. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച്, ആറ് സ്പീഡ് സിവിടി, 6 സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക്, ആറ് സ്പീഡ് മാനുവല്‍ എന്നിങ്ങനെയാണ് ട്രാന്‍സ്മിഷനുകള്‍.
ആറ് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ഇഎസ്‌സി, എച്ച്എസി, വിഎസ്എം തുടങ്ങിയവയാണ് വാഹനത്തിന് സുരക്ഷയൊരുക്കുന്നത്. ഇതിനൊപ്പം റെയിന്‍ സെന്‍സിംഗ് വൈപ്പറുകളും ഓട്ടോമാറ്റിക് ഹെഡ്ലാമ്പും നിരവധി സെന്‍സറുകളുമുണ്ട്.
യുവിഒ കണക്ട് സാങ്കേതികവിദ്യയിലൂടെ 37 ഓളം സ്മാര്‍ട്ട് ഫീച്ചറുകളുണ്ട് വാഹനത്തില്‍. നാവിഗേഷന്‍, സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റി, വെഹിക്കിള്‍ മാനേജ്മെന്റ്, റിമോട്ട് കണ്‍ട്രോള്‍, കണ്‍വീനിയന്‍സ് എന്നീ അഞ്ച് വിഭാഗങ്ങളിലായാണ് 37 ഫീച്ചറുകള്‍. 10.25 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും വാഹനത്തിലുണ്ട്.
ടൈഗര്‍ നോസ് ഗ്രില്‍, എല്‍ഇഡി ഹെഡ്‌ലാമ്പ്, ഡിആര്‍എല്‍, ബമ്പറിന്റെ താഴെ ഭാഗത്ത് നല്‍കുന്ന എല്‍ഇഡി ഫോഗ്ലാമ്പ്, സില്‍വര്‍ ഫിനീഷ് സ്‌കിഡ് പ്ലേറ്റ് തുടങ്ങിയവ വാഹനത്തിന്റെ മുന്‍വശത്തെ ആകര്‍ഷകമാക്കുന്നു. 18 ഇഞ്ച് മള്‍ട്ടി സ്പോക്ക് അലോയി വീലും ഡ്യുവല്‍ ടോണ്‍ നിറവും സെല്‍റ്റോസിനെ വ്യത്യസ്തമാക്കും. സ്‌പോര്‍ട്ടി ഭാവമാണ് പിന്‍ഭാഗത്തിന്. ക്രോമിയം സ്ട്രിപ്പില്‍ ബന്ധിപ്പിച്ചിട്ടുള്ള എല്‍ഇഡി ടെയ്ല്‍ലാമ്പ്, ഷാര്‍ക്ക് ഫിന്‍ ആന്റിന, ബാക്ക് സ്‌പോയിലര്‍, ഡ്യുവല്‍ ടോണ്‍ ബമ്പര്‍, സില്‍വര്‍ സ്‌കിഡ് പ്ലേറ്റ് തുടങ്ങിയവ പിന്‍ഭാഗത്തെയും ആകര്‍ഷകമാക്കുന്നു.