ലോഗോയ്ക്ക് മോഡേൺ ലുക്ക് നൽകി കിയ മോട്ടോർസ്

By Sooraj Surendran.23 04 2021

imran-azhar

 

 

ആഗോള വിപണിയിൽ വളർച്ചയുടെ പ്രധാന വഴിത്തിരിവിൽ എത്തി നിൽക്കുന്ന കിയ മോട്ടോർസ് ലോഗോയിൽ കാര്യമായ മാറ്റം വരുത്തി കൂടുതൽ യുവത്വമുള്ള ബ്രാൻഡ് ആയി മാറാനുള്ള തയ്യാറെടുപ്പിലാണ്.

 

വളർച്ചയുടെ ഒരു പ്രധാന വഴിത്തിരിവിൽ എത്തി നിൽക്കുന്ന കിയ മോട്ടോർസ് വമ്പൻ മെയ്ക്ഓവറിന് തയ്യാറെടുക്കുകയാണ്.

 

ഈ വർഷം ആദ്യം ജനുവരിയിൽ കിയ പൂർണ്ണമായും പുനർരൂപകൽപ്പന ചെയ്ത പുതിയ ബ്രാൻഡ് ലോഗോ പുറത്തിറക്കിയിരുന്നു. കെ ഐ എ (KIA) എന്ന ലോഗോയിലെ ഓരോ അക്ഷരങ്ങളും പരസ്പരം ബന്ധിപ്പിച്ച വിധത്തിലാണ് പുത്തൻ ലോഗോ.

 

കറുപ്പ്, ചുവപ്പ് എന്നിങ്ങനെ രണ്ടു നിറത്തിൽ പുത്തൻ ലോഗോ ട്രേഡ്മാർക്കിനായി അപേക്ഷിച്ചിട്ടുണ്ട്. ഇപ്പോഴുള്ള കിയ ലോഗോയിലെ വൃത്താകൃതിയിലുള്ള ഔട്ട്ലൈനിങ് പുതിയ ലോഗോയിൽ ഒഴിവാക്കിയിട്ടുണ്ട്.

 

അതേസമയം ബോണറ്റ്, ടെയിൽ‌ഗേറ്റ്, അലോയ്കൾ, സ്റ്റിയറിംഗ് വീൽ എന്നിവയുൾപ്പെടെയുള്ളവയിൽ കാര്യമായ മാറ്റം വരുത്തിയിട്ടില്ല.

 

കിയ സോണെറ്റ് പുത്തൻ ലോഗോയുമായി ഈ മാസം അവതരിപ്പിക്കുമെന്നാണ് സൂചന. 2021 ഏപ്രിൽ 27 ന് കിയ സെൽട്രോസ് ഗ്രാവിറ്റി സ്‌പെഷ്യൽ പതിപ്പ് കമ്പനി പുതിയ ലോഗോയുമായി അവതരിപ്പിക്കാൻ സാധ്യതയുണ്ട്.

 

ഗ്രാവിറ്റി എന്ന ആശയം കേന്ദ്രീകരിച്ചുള്ള പരസ്യങ്ങളും സോഷ്യൽ മീഡിയ പ്രവർത്തനങ്ങളും സജീവമാകുകയാണ്.

 

OTHER SECTIONS