/kalakaumudi/media/post_banners/0f5cc2d195f45d857aa86fe6cb06d3a05d912612c88b16f5a8baa62e69d788fc.jpg)
കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ ഇന്ത്യന്‍ വാഹന വിപണിയില്‍ കരുത്തുകാട്ടാനുള്ള തയ്യാറെടുപ്പിലാണ്. ഇന്ത്യയി പുറത്തിറക്കുന്ന ആദ്യ വാഹനത്തിന്റെ രേഖാചിത്രം നേരത്തെ തന്നെ കിയ പുറത്തുവിട്ടിരുന്നു ഇപ്പോഴിതാ വാഹനത്തിന്റെ ഇന്റീരിയറിന്റെ രേഖാ ചിത്രങ്ങള്‍ കൂടി കിയ പുറത്തു വിട്ടിരിക്കുകയാണ്.
ഇന്റീരിയറിലെ പ്രീമിയം ഫീച്ചറുകള്‍ ദൃശ്യമാകുന്ന തരത്തിലുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ കിയ പുറത്തുവിട്ടിരിക്കുന്നത്. ഒതുക്കമാര്‍ന്ന ശൈലിയിലാണ് വാഹനത്തിന്റെ ഇന്റീരിയര്‍ സജ്ജീകരിച്ചിരിക്കുന്നത്. ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം ഉള്‍പ്പടെയുള്ള അത്യാധുനില സംവിധനങ്ങളും ചിത്രങ്ങളില്‍ കാണാം.2018ലെ ഓട്ടോ എക്‌സ്പോയില്‍ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയ എസ് പി എന്ന കണ്‍സെപ്റ്റ് മോഡലിനെയാണ് കിയ ഇന്ത്യയിലെത്തിക്കുന്നത്.
കാഴ്ചയില്‍ തന്നെ കരുത്ത് വെളിവാകുന്ന അഗ്രസീവ് ഡിസൈനാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്, ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ എന്ന് ഡിസൈന്‍ ശൈലിയെ വേണമെങ്കില്‍ വിശേഷിപ്പിക്കാം. കടുവയുടെ മൂക്കിന് സമാനമെന്ന് തോന്നിക്കുന്ന പ്രത്യേക ഡിസൈനിലുള്ള ഗ്രില്ലാണ് വാഹനത്തിന് അഗ്രസീവ് ലുക്ക് നല്‍കുന്നതിലെ പ്രധാന ഘടകം. നിണ്ടുപാരന്ന ബോണറ്റും എലി ഇ ഡി ഹെഡ് ലാമ്പുകളും ഈ ഗാംഭീര്യം വര്‍ദ്ധിപ്പിക്കുന്നു. ഷാര്‍പ്പ് സ്‌ട്രോങ് ലൈനുകള്‍ വാഹനത്തിന്റെ ബോഡിയില്‍ ഉടനീളം കാണാന്‍ സാദ്ധിക്കും. ജൂണ്‍ 20നാണ് വാഹനത്തെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്.