പിങ്കാകാൻ ഒരുങ്ങി തലസ്ഥാന നഗരി

പുതുവര്‍ഷ സമ്മാനമായി കെ.എസ്.ആര്‍.ടി.സിയുടെ പിങ്ക് ബസ് നിരത്തിലിറങ്ങുന്നു . സ്ത്രീകള്‍ക്ക് മാത്രമായി രണ്ട് ബസുകളാണ് വരുന്നത്. ബസിന്റെ അവസാനവട്ട പണി കെ.എസ്.ആര്‍.ടി.സി.യുടെ കൈമനം സെന്‍ട്രല്‍ വര്‍ക്സില്‍ പൂര്‍ത്തിയായി വരുന്നു.

author-image
Greeshma G Nair
New Update
പിങ്കാകാൻ ഒരുങ്ങി തലസ്ഥാന നഗരി

പുതുവര്‍ഷ സമ്മാനമായി കെ.എസ്.ആര്‍.ടി.സിയുടെ  പിങ്ക് ബസ് നിരത്തിലിറങ്ങുന്നു . സ്ത്രീകള്‍ക്ക് മാത്രമായി രണ്ട് ബസുകളാണ് വരുന്നത്. ബസിന്റെ അവസാനവട്ട പണി കെ.എസ്.ആര്‍.ടി.സി.യുടെ കൈമനം സെന്‍ട്രല്‍ വര്‍ക്സില്‍ പൂര്‍ത്തിയായി വരുന്നു.

സ്ത്രീ സൗഹൃദ ബസിന് പിങ്കും വെള്ളയും ഇടകലര്‍ന്ന നിറമാണ്. പഴയ രണ്ട് ഓര്‍ഡിനറി ബസുകളാണ് ആദ്യ ഘട്ടത്തില്‍ നിറം മാറ്റി ഇറക്കുന്നത്. ഇതില്‍ ആദ്യത്തെ ബസ് ഫിറ്റ്നസ് ടെസ്റ്റിന് തയ്യാറെടുക്കുന്നു. മറ്റൊരു ബസിന്റെ പെയിന്റിങ് ജോലികള്‍ നടന്നുവരുന്നു. റൂട്ടിനെ സംബന്ധിച്ചും ഉദ്ഘാടനത്തെ പറ്റിയും തീരുമാനമായിട്ടില്ല.

സ്ത്രീ സുരക്ഷയുടെ ഭാഗമായി പോലീസിന്റെ പിങ്ക് ബീറ്റിന്റെ സുരക്ഷ അടുത്ത കാലത്ത് തുടങ്ങിയിരുന്നു. ഇതിന്റെ മാതൃക പിന്‍തുടര്‍ന്നാകും പിങ്ക് ബസും. സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ബസായതിനാല്‍ ആകര്‍ഷകമായ ഡിസൈനുകള്‍ ബസിലുണ്ട്.

തലസ്ഥാന നഗരിയിലാകും പിങ്ക്‌ ബസിന്റെ ആദ്യ സര്‍വീസുകള്‍. സ്ത്രീകള്‍ക്കായി കെ.എസ്.ആര്‍.ടി.സി.യുടെ ബസുകള്‍ ഓടുന്നുണ്ടെങ്കിലും ബസിന്റെ നിറം മാറ്റി സ്ത്രീ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്ന സംരംഭം ആദ്യമായാണ്.

pink ksrtc