കെ ടി എം ആർ സി 200 ഇനി പുതിയ നിറത്തിലും

പൊതുനിരത്തുകളിൽ ഒട്ടറെ ചീത്തപ്പേരുകൾ കേൾക്കുകയും, 'മരണവണ്ടി' എന്ന് ആളുകൾ വിളിക്കുകയും ചെയ്യുന്ന ബൈക്കാണ് കെ ടി എം ആർ സി 200, 390,ഡ്യൂക്ക് 200, 390 എന്നീ മോഡലുകൾ.

author-image
Sooraj S
New Update
കെ ടി എം ആർ സി 200 ഇനി പുതിയ നിറത്തിലും

പൊതുനിരത്തുകളിൽ ഒട്ടറെ ചീത്തപ്പേരുകൾ കേൾക്കുകയും, 'മരണവണ്ടി' എന്ന് ആളുകൾ വിളിക്കുകയും ചെയ്യുന്ന ബൈക്കാണ് കെ ടി എം ആർ സി 200, 390,ഡ്യൂക്ക് 200, 390 എന്നീ മോഡലുകൾ. എന്നാലും ഇന്നും യുവാക്കളുടെ ഹരമാണ് ഈ ബൈക്കുകൾ. കെ ടി എം ആർ സി 200 കറുപ്പ് നിറത്തിൽ പരിഷ്കരിക്കുന്നു എന്നതാണ് ഓട്ടോമൊബൈൽ രംഗത്തെ പുതിയ വാർത്തകൾ. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ് ആണ് കെ ടി എം ആർ സി 200 ന്റെ മറ്റൊരു സവിശേഷത. 199.5 സിസി ഒറ്റ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് DOHC എഞ്ചിന്‍ തന്നെയാണ് പുതിയ മോഡലിലും ഉള്ളത്. പിൻ ടയറിലും മുൻ ടയറിലും ഡിസ്ക് ബ്രെക്കിങ് സംവിധാനമാണ് നൽകുന്നത്. 1.77 ലക്ഷം രൂപയാണ് പുതിയ മോഡലിന്റെ എക്സ്‌ഷോറൂം വില.

ktm rc 200 black version launching