ലക്സസിന്റെ ബുക്കിംഗ് ഇന്ത്യയിൽ ആരംഭിച്ചു

ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ടയുടെ ആഡംബര ബ്രാൻഡായ ലക്സസ് ഇന്ത്യയിലേക്കെത്തുമെന്ന് കേട്ടു തുടങ്ങിയിട്ട് കാലം കുറെയായി. ഒടുവിൽ മൂന്നു മോഡലുകളുമായി ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് ലക്സസ്.

author-image
BINDU PP
New Update
ലക്സസിന്റെ ബുക്കിംഗ് ഇന്ത്യയിൽ ആരംഭിച്ചു

 

ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ടയുടെ ആഡംബര ബ്രാൻഡായ ലക്സസ് ഇന്ത്യയിലേക്കെത്തുമെന്ന് കേട്ടു തുടങ്ങിയിട്ട് കാലം കുറെയായി. ഒടുവിൽ മൂന്നു മോഡലുകളുമായി ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് ലക്സസ്. RX 450h,LX 450d എസ്.യു.വി, ES 300h സെഡാൻ എന്നീ മോഡലുകൾക്കുള്ള ബുക്കിങ് കമ്പനി ഇപ്പോൾ ആരംഭിച്ചു. പക്ഷേ അടുത്ത വർഷം മാർച്ചിൽ മാത്രമേ വാഹനം ലഭ്യമാകു.
പൂർണമായും നിർമിച്ച രീതിയിൽ ഇറക്കുമതി ചെയ്താണ് കാറുകൾ ഇന്ത്യയിലെത്തിക്കുക. ഇവിടെത്തന്നെ അസംബിൾ ചെയ്യാനുള്ള ഒരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. രാജ്യത്ത് മുംബൈയിലായിരിക്കും ലക്സസിന്റെ ആദ്യ ഡീലർഷിപ്പ് തുറക്കുക.3.5 ലിറ്റർ വി 6 പെട്രോൾ എഞ്ചിനാണ് ആർ .എക്സ്. 450 എച്ചിന് കരുത്തേകുന്നത്. ഹൈബ്രിഡ് സംവിധാനവും വാഹനത്തിലുണ്ട്. 308 എച്ച്.പിയാണ് കരുത്തേകും എഞ്ചിൻ ഗിയർ ബോക്സ് ഓട്ടോമാറ്റിക്കാണ്. യാത്രാസുഖം മെച്ചപ്പെടുത്തുന്നതിനായി 18 ഇഞ്ച് വീലുകളാണ് നൽകിയിരിക്കുന്നത്.

ഇ.എസ്. 300 എച്ച്. സെഡാനിൽ 2.5 ലിറ്റർ എഞ്ചിനാണുണ്ടാകുക. ടൊയോട്ട കാംറിയിലുള്ളതിനു സമാനമായ ഇലക്ട്രിക് മോട്ടോറുമുണ്ടാകും, ഒപ്പം ഓട്ടോമാറ്റിക് ഗിയർ ബോക്സും. എൽ .എക്സ്. 450 ഡിക്ക് പെട്രോൾ ഡീസൽ എൻജിനുണ്ടാകും. 5.7 ലിറ്റർ വി 8 ആയിരിക്കും പെട്രോൾ എഞ്ചിൻ 383 എച്ച്.പി. കരുത്ത് പകരുന്നതാണ് എഞ്ചിൻ . 269 എച്ച്പി കരുത്ത് പകരുന്നതാണ് ഡീസൻ എഞ്ചിൻ . ടൊയോട്ട ലാൻഡ്ക്രൂസറിന് കുതിപ്പ് നൽകുന്ന അതേ എഞ്ചിൻ തന്നെയാണിത്. വാഹനങ്ങളുടെ വില സംബന്ധിച്ച കൃത്യമായ വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല.

automobile laksas car