New Update
/kalakaumudi/media/post_banners/3e27cb48d57c2a95cd47b827a7b853bb40ae12e4e3bcff4745eadaa5e519c93d.jpg)
അന്താരാഷ്ട്ര വിപണിയിലെ അങ്കം കഴിഞ്ഞ് ലംബോർഗിനിയുടെ 'ഹുറാകാൻ പെർഫോമെൻറ' ഇന്ത്യൻ വിപണിയിലെത്തി.ഴിഞ്ഞ വർഷം നടന്ന ജനീവ മോേട്ടാർ ഷോയിലാണ് 'ഹുറാകാൻ പെർഫോമെൻറയെ ലംബോർഗിനി' ആദ്യമായി അവതരിപ്പിച്ചത് . 3.97 കോടി രൂപ മുതലാണ് കാറിെൻറ ഇന്ത്യൻ വിപണിയിലെ വില .
2.5 സെക്കൻഡിൽ 0-100 കിലോ മീറ്റർ വേഗത ലംബോർഗിനി കൈവരിക്കും. 335 കിലോ മീറ്ററാണ് കാറിെൻറ പരമാവധി വേഗത. 630 ബി.എച്ച്.പി പവറും 600 എൻ.എം ടോർക്കും പുതിയ കാർ നൽകും. ഏഴ് സ്പീഡ് ഡ്യൂവൽ ക്ലച്ചിെൻറതാണ് ട്രാൻസ്മിഷൻ.
ഹൈബ്രിഡ് അലുമിനിയം- കാർബൺ ഫൈബറിലാണ് കാറിെൻറ നിർമാണം നടത്തിയിരിക്കുന്നത്. ഇതുമൂലം ഭാരം 40 കിലോ ഗ്രാം വരെ കുറക്കാൻ സാധിച്ചിട്ടുണ്ട്. ഭാരക്കുറവ് മികച്ച പെർഫോമൻസ് നൽകുന്നതിലും നിർണായകമായി. ഇതിനൊപ്പം ലംബോർഗിനിയുടെ സ്വന്തം ആവിഷ്കാരമായ ഫോർജ്ഡ് കോംപസിറ്റ് കൂടി ഉപയോഗിച്ചാണ് കാറിന്റെ നിർമാണം നടത്തിയിരിക്കുന്നത്.