/kalakaumudi/media/post_banners/bec8bc197c8ac433a26a2f9033cab7872c5a32735e2a85c2eceddfddd2eed67a.jpg)
ചിക്കാഗോ: ചിക്കാഗോയിലെ വെസ്റ്റ് ലൂപ്പിലാണ് അപകടം നടന്നത്. അപകടത്തിൽപ്പെട്ടത് ലംബോർഗിനിയുടെ ആഡംബരക്കാരായ ഹുറാകാൻ സ്പൈഡർ എന്ന മോഡലാണ്. അപകട വാർത്തകൾ കേൾക്കുമ്പോൾ നമുക്ക് ഭീതിയാണ് മനസ്സിൽ വരാറുള്ളത്. എന്നാൽ ഈ അപകടം ഭീതിയെക്കാളേറെ തമാശയാണ് ജനിപ്പിക്കുന്നത്. അപകടത്തിനിടയായത് ഡ്രൈവറിന്റെ അശ്രദ്ധയാണ്. ബ്രെയ്ക്ക് എന്ന് കരുതി ആക്സിലറേറ്റർ ഉപയോഗിച്ചതാണ് അപകടത്തിനിടയാക്കിയത്. ഇതോടെ ലംബോർഗിനി മുൻവശത്ത് പാർക്ക് ചെയ്തിരുന്ന സിവിക്കിനടിയിൽ പെടുകയായിരുന്നു. അപകടത്തിൽ ലംബോർഗിനിയുടെ മുൻവശം തകർന്നിട്ടുണ്ട്. നാലുകോടി രൂപ വിലവരുന്ന കാറിന്റെ അറ്റകുറ്റപ്പണികൾ ചെയ്യുന്നതിന് ലക്ഷങ്ങൾ വേണ്ടിവരും. അപകടത്തിൽ ആർക്കും പരിക്കുകൾ പറ്റിയിട്ടില്ല.