ഇന്ത്യന്‍ വിപണി കൈയടക്കാന്‍ ലംബോര്‍ഗിനി റെവല്‍റ്റോ

ലംബോര്‍ഗിനി റെവല്‍റ്റോ ഇന്ത്യന്‍ വാഹന വിപണിയില്‍ അവതരിപ്പിച്ചു.

author-image
anu
New Update
ഇന്ത്യന്‍ വിപണി കൈയടക്കാന്‍ ലംബോര്‍ഗിനി റെവല്‍റ്റോ

 

ന്യൂഡല്‍ഹി: ലംബോര്‍ഗിനി റെവല്‍റ്റോ ഇന്ത്യന്‍ വാഹന വിപണിയില്‍ അവതരിപ്പിച്ചു. ഈ സൂപ്പര്‍ കാറിന് 8.89 കോടി രൂപയാണ് എക്‌സ്-ഷോറൂം വില. ഇത് ലംബോര്‍ഗിനിയില്‍ നിന്നുള്ള ആദ്യത്തെ സീരീസ്-പ്രൊഡക്ഷന്‍ പ്ലഗ്-ഇന്‍ ഹൈബ്രിഡ് ഓഫറാണ്. ഇത് രാജ്യത്തുടനീളം പരിമിതമായ യൂണിറ്റുകളില്‍ ലഭ്യമാകും.

പ്രാരംഭ യൂണിറ്റ് വരും ആഴ്ചകളില്‍ ഉടമകളിലേക്ക് എത്തിക്കാന്‍ തയ്യാറാണ്. പക്ഷേ 2026 വരെയുള്ള റെവല്‍റ്റോ ഇതിനകം വിറ്റുതീര്‍ന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വെറും 2.5 സെക്കന്‍ഡുകള്‍ക്കുള്ളില്‍ പൂജ്യം മുതല്‍ 100 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാനും 350 കിലോമീറ്റര്‍ വേഗത കൈവരിക്കാനും റെവല്‍റ്റോയ്ക്ക് സാധിക്കും.

Latest News auto mobiles lamborgini