/kalakaumudi/media/post_banners/492ff6ad85ce6a99393f9d6581cfc0c43011bbf4dbbbb388ff4d2f33b299ef98.jpg)
ന്യൂഡല്‍ഹി:ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ വിവിധോദ്ദേശ്യ വാഹനമായ ലോജിയുടെ സ്റ്റെപ്വേ ശ്രേണി പുറത്തിറക്കി. വില 9.43 ലക്ഷം രൂപ മുതലാണ് ഡല്‍ഹിയിലെ ഷോറൂം വില.
കൂടുതല്‍ സൌകര്യങ്ങളും സംവിധാനങ്ങളുമുണ്ട് പുതിയ വാഹനത്തില്‍. നിലവില്‍ വിപണിയിലുള്ള 85 പി എസ് , 100 പി എസ് എഞ്ചിനുകള്‍ സഹിതമാണ് സ്റ്റെപ്വേ ശ്രണിയും വിപണിയിലെത്തുന്നത്.
ആര്‍ എക്സ് എല്‍ (85 പി എസ്, 110 പി എസ്) ആര്‍ എക്സ് സെഡ് (85 പി എസ് , 110 പി എസ് ) വകഭേദങ്ങളില്‍ ഏഴും എട്ടും സീറ്റോള്‍ടെ ലഭിക്കുന്ന ലോജി സ്റ്റെപ്വേ ആറ് നിറങ്ങളില്‍ ലഭിക്കും. മൂണ്‍ലൈറ്റ് സില്‍വര്‍, പേള്‍ വൈറ്റ്, പ്ളാനറ്റ് ഗ്രേ, റോയല്‍ ഓര്‍ച്ചാഡ്, സ്ളേറ്റ് ഗ്രേ , ഫിയറി റെഡ്. ഉള്ളില്‍ ഗ്രിസ് ഫ്യൂം~ ബീജ് അല്‍പഗ പ്രിമിയം ലതര്‍ ബ്ളെന്‍ഡഡ് അപ്ഹോള്‍സ്ട്രി ഒക്കെയുണ്ട് വാഹനതില്‍.
മൂന്ന് നിരകളായുള്ള സീറ്റ് ക്രമീകരണത്തില്‍ 56 സാധ്യതകളാണ് റെനോ വാഗ്ദാനം ചെയ്യുന്നത്. രണ്ടും മൂന്നും നിര സീറ്റുകള്‍ 60.40 അനുപാതത്തില്‍ ക്രമീകരിക്കാനാകും. സാധാരണ നിലയില്‍ 207 ലിറ്ററാണ് എം പി വിയിലെ സംഭരണ സ്ഥലം. സീറ്റുകള്‍ പുനക്രമീകരിച്ച് ഇത് 1861 വരെ കൂട്ടാവുന്നതാണ്.
ക്രൂസ് കണ്ട്രോള്‍ സംവിധാനം അഞ്ചിനിലുണ്ട്. ആന്‍റി ലോക് ബ്രേക്ക്, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷന്‍, ബ്രേക്ക് അസിസ്റ്റ് എന്നിവയുണ്ട്. ഡ്രൈവര്‍ക്കും മുന്‍സീറ്റ് യാത്രികനും എയര്‍ബാഗിന്‍റെ സുരക്ഷ ലഭിക്കും.
വൈപ്പര്‍, വാഷര്‍, ഡി ഫോഗര്‍ തുടങ്ങിയവ ആര്‍ എക്സ് എല്‍ വകഭേദത്തിലുണ്ട്. താക്കോല്‍ രഹിത പ്രവേശനം സഹിതം സെന്‍റ്രല്‍ ലോക്കിംഗ്, ഇലക്ട്രിക്കലി അഡ്ജസ്റ്റബിള്‍ റിയര്‍വ്യൂ മിറര്‍ ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും ആയി ഓരോ നിരയിലും 12 വോള്‍ട്ട് ചാര്‍ജിംഗ് സോക്കറ്റ് എന്നിവയുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
