അമേരിക്കയിലും തിളങ്ങനൊരുങ്ങി ഇന്ത്യന്‍ താരം...

മോണോടോണ്‍ ഷേഡുകള്‍ക്ക് 3,999 ഡോളറും (ഏകദേശം 3.27 ലക്ഷം ഇന്ത്യന്‍ രൂപ) ഡ്യുവല്‍ ടോണിന് 4,199 (ഏകദേശം 4.3 ലക്ഷം രൂപ) വരെയുമാണ് ബൈക്കിന്റെ അമേരിക്കയിലെ എക്സ്-ഷോറൂം വിലകള്‍.

author-image
Greeshma Rakesh
New Update
അമേരിക്കയിലും തിളങ്ങനൊരുങ്ങി ഇന്ത്യന്‍ താരം...

ഐക്കണിക്ക് ഇന്ത്യന്‍ ഇരുചക്ര വാഹന ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡ് ഇന്ത്യന്‍ നിര്‍മ്മിത ഹണ്ടര്‍ 350 അമേരിക്കന്‍ വിപണിയില്‍ പുറത്തിറക്കി. മോണോടോണ്‍ ഷേഡുകള്‍ക്ക് 3,999 ഡോളറും (ഏകദേശം 3.27 ലക്ഷം ഇന്ത്യന്‍ രൂപ) ഡ്യുവല്‍ ടോണിന് 4,199 (ഏകദേശം 4.3 ലക്ഷം രൂപ) വരെയുമാണ് ബൈക്കിന്റെ അമേരിക്കയിലെ എക്സ്-ഷോറൂം വിലകള്‍. ഹണ്ടര്‍ 350 ഇന്ത്യയില്‍ വില്‍ക്കുന്ന അതേ ആഗോള സ്‌പെസിഫിക്കേഷനിലാണ് അമേരിക്കയിലും എത്തുന്നത്.

മെറ്റിയോര്‍ 350, പുതുതലമുറ ക്ലാസിക്ക് 350 എന്നിവയ്ക്കൊപ്പം പങ്കിട്ട പുതിയ ജെ പ്ലാറ്റ്ഫോമില്‍ നിര്‍മ്മിച്ച റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350ന് പരിചിതമായ 349 സിസി സിംഗിള്‍-സിലിണ്ടര്‍ എയര്‍-കൂള്‍ഡ് എഞ്ചിന്‍ ആണ്. മാത്രമല്ല അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു. ഹണ്ടര്‍ 350 RE-യുടെ സ്റ്റേബിളിലെ ഏറ്റവും താങ്ങാനാവുന്ന ഓപ്ഷനുകളിലൊന്നാണ്. അമേരിക്കയില്‍ മെട്രോ വേരിയന്റില്‍ മാത്രമാണ് ഹണ്ടര്‍ 350 വാഗ്ദാനം ചെയ്യുന്നത്. എന്‍ട്രി ലെവല്‍ റെട്രോ വേരിയന്റ് ഇപ്പോള്‍ ഒഴിവാക്കിയിരിക്കുന്നു.

ട്യൂബ്ലെസ് ടയറുകള്‍, ഡ്യുവല്‍-ചാനല്‍ എബിഎസ്, ഡിജിറ്റല്‍ റീഡൗട്ടോടുകൂടിയ വലിയ അനലോഗ് കണ്‍സോള്‍ എന്നിവയുള്ള 17 ഇഞ്ച് അലോയ് വീലുകളുമായാണ് ഹണ്ടര്‍ 350 മെട്രോ വരുന്നത്. കൂടുതല്‍ താങ്ങാനാവുന്ന റെട്രോ വേരിയന്റിന് സ്‌പോക്ക് വീലുകളും സിംഗിള്‍-ചാനല്‍ എബിഎസും ലഭിക്കുന്നു. ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്കുകള്‍, പിന്നില്‍ ഇരട്ട ഷോക്കുകള്‍, ഇരുവശത്തും ഡിസ്‌ക് ബ്രേക്കുകള്‍, ഹാലൊജന്‍ ഹെഡ്ലാമ്പ്, എല്‍ഇഡി ടെയില്‍ലൈറ്റ് എന്നിവയാണ് മറ്റ് ഹാര്‍ഡ്വെയര്‍ ഘടകങ്ങള്‍.

യുഎസ്-സ്‌പെക്ക് റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350 ന് 181 കിലോഗ്രാം ഭാരമുണ്ട്. ഇത് ഇന്ത്യന്‍ പതിപ്പിന് സമാനമാണ്. റോയല്‍ എന്‍ഫീല്‍ഡിന്റെ തമിഴ്നാട് ആസ്ഥാനമായുള്ള പ്ലാന്റില്‍ നിന്ന് ലോകമെമ്പാടുമുള്ള വിവിധ വിപണികളിലേക്ക് ബൈക്കുകള്‍ കയറ്റുമതി ചെയ്യുന്നു. യുഎസിനു പുറമേ, ഇന്തോനേഷ്യ, ജപ്പാന്‍, തായ്ലന്‍ഡ്, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, യുകെ, അര്‍ജന്റീന, കൊളംബിയ, മെക്സിക്കോ എന്നിവിടങ്ങളിലും ഹണ്ടര്‍ 350 ലഭ്യമാണ്. ഈ വര്‍ഷം അവസാനം കൂടുതല്‍ അന്താരാഷ്ട്ര വിപണികളില്‍ മോട്ടോര്‍സൈക്കിള്‍ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

Royal Enfield Hunter 350 us automobile