/kalakaumudi/media/post_banners/64026fe3a15955d7ce9e0d2846762d44d3c5413c302c87328c99b5d092f68fcd.jpg)
മഹീന്ദ്രയുടെ പുതിയ വാഹനങ്ങൾ ഇനി മുതൽ വാടകയ്ക്കും ലഭ്യമാകും. പ്രൊഫഷണലുകളെയും ചെറുകിട ബിസിനസുകാരെയും യുവാക്കളെയും ലക്ഷ്യമിട്ടുകൊണ്ടാണ് മഹീന്ദ്ര പുതിയ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. കെ.യു.വി. 100, എക്സ്.യു.വി. 500, മരാസോ തുടങ്ങി മഹീന്ദ്രയുടെ പുതുപുത്തൻ വാഹനങ്ങൾ ഇനി മുതൽ വാടകയ്ക്കും ലഭ്യമാകും. സര്‍വീസ്, മെയ്ന്റനന്‍സ് ചാര്‍ജുകളും ഇന്‍ഷുറന്‍സ്, അറ്റകുറ്റപ്പണി എന്നീ ചാർജുകൾ ഉൾപ്പെടെ 13,499 രൂപ മുതലാണ് വാഹനങ്ങൾ ലഭ്യമാകുക. മഹീന്ദ്ര ലീസിങ് സ്‌കീം എന്ന പദ്ധതി അനുസരിച്ച് വാഹനങ്ങൾ നിശ്ചിത തുക മാസാവസാനം അടച്ച് പ്രത്യേക കാലാവധിയിലേക്ക് വാടകയ്‌ക്കെടുക്കാൻ സാധിക്കുന്നു. ഒറിക്സ്, എ.എല്‍.ഡി. ഓട്ടോമോട്ടീവ് എന്നീ കമ്പിനികളുമായി സംയുക്തമായാണ് മഹീന്ദ്ര പദ്ധതി ആവിഷ്‌കരിക്കുന്നത്.