/kalakaumudi/media/post_banners/9ef24d685a95a420cddc41f214f57aff9a019a0b3c385b7e9780691b2d3980ab.jpg)
വാഹന നിർമ്മാതാക്കളായ മഹീന്ദ്രയുടെ ഏറ്റവും പുതിയ ആഡംബര വാഹനമായ അൽടുറാസ് നവംബർ 24 മുതൽ വിപണിയിൽ ലഭ്യമാകും. പ്രീമിയം എസ് യു വി വാഹനമാണ് അൽടുറാസ്. മറ്റ് വാഹനങ്ങളിൽ നിന്നും അൽടുറാസിനെ വ്യത്യസ്തനാക്കുന്നത് പുത്തൻ പുതിയ പ്രീമിയം ഫീച്ചറുകളാണ്. 9.2 ഇഞ്ച് എച്ച്ഡി ടച്ച് സ്ക്രീൻ ഇൻഫർടെൻമെന്റ് സിസ്റ്റം, ആൻഡ്രോയ്‍ഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ, 360 ഡിഗ്രി ക്യാമറ, 7.0 ഇഞ്ച് എൽസിഡി ഇൻട്രുമെന്റ് ക്ലസ്റ്റർ, ശീതികരിക്കാവുന്ന സീറ്റുകള്‍, ലക്ഷ്വറി അപ്ഹോൾസറി. സ്മാർട് ടെയിൽ ഗെയിറ്റ് തുടങ്ങിയ ഫീച്ചറുകൾ വാഹനത്തിന്റെ മാറ്റ് കൂട്ടുന്നു. 2.2 ലീറ്റർ, ഡീസൽ എൻജിനാണ് വാഹനത്തിന് കരുത്തേകുക, ഇത് 185 ബി എച്ച് പി വരെ കരുത്തും 420 എൻ എംടോർക്കുമാണ് നൽകുന്നത്. 30 ലക്ഷം മുതലാണ് വാഹനത്തിന്റെ വില ആരംഭിക്കുന്നത്.