കുഞ്ഞൻ ഇലക്ട്രിക് കാർ ; മഹീന്ദ്ര E2O

മഹീന്ദ്ര ഇലക്ട്രിക്കിന്റെ സിറ്റി സ്മാര്‍ട്ട് കാര്‍ E2O പ്ലസ് കേരള വിപണിയില്‍ പുറത്തിറക്കി. പുതിയ ഇലക്ട്രിക് ഡ്രൈവ് ട്രെയിന്‍ സാങ്കേതിക വിദ്യയില്‍ നിര്‍മിച്ച വാഹനത്തിന് 6.96 ലക്ഷമാണ് കൊച്ചി ഷോറൂം വില. ഇലക്ട്രിക് കരുത്തില്‍ മഹീന്ദ്രയുടെ ഇലക്ട്രിക് വാഹന വിഭാഗമായ മഹീന്ദ്ര ഇലക്ട്രിക് ഈ വര്‍ഷം പുറത്തിറക്കുന്ന മൂന്നാമത്തെ വാഹനമാണിത്.

author-image
Greeshma G Nair
New Update
കുഞ്ഞൻ ഇലക്ട്രിക് കാർ ;  മഹീന്ദ്ര E2O

മഹീന്ദ്ര ഇലക്ട്രിക്കിന്റെ സിറ്റി സ്മാര്‍ട്ട് കാര്‍ E2O പ്ലസ് കേരള വിപണിയില്‍ പുറത്തിറക്കി. പുതിയ ഇലക്ട്രിക് ഡ്രൈവ് ട്രെയിന്‍ സാങ്കേതിക വിദ്യയില്‍ നിര്‍മിച്ച വാഹനത്തിന് 6.96 ലക്ഷമാണ് കൊച്ചി ഷോറൂം വില. ഇലക്ട്രിക് കരുത്തില്‍ മഹീന്ദ്രയുടെ ഇലക്ട്രിക് വാഹന വിഭാഗമായ മഹീന്ദ്ര ഇലക്ട്രിക് ഈ വര്‍ഷം പുറത്തിറക്കുന്ന മൂന്നാമത്തെ വാഹനമാണിത്.

ഒരു തവണ ചാര്‍ജ് ചെയ്താല്‍ 140 കിലോമീറ്റര്‍ വരെ ഓടാന്‍ കഴിവുള്ളവനാണ് E2O. 85 കിലോമീറ്റര്‍ വരെയാണ് പരമാവധി വേഗം. നാല് പേര്‍ക്ക് യാത്ര ചെയ്യാം.

ബ്രേക്ക് ഉപയോഗിക്കുമ്പോള്‍ ബാറ്ററി ചാര്‍ജാവുന്ന റീ ജനറേറ്റീവ് ബ്രേക്കിങ് സംവിധാനവും വാഹനത്തിനുണ്ട്. ഏറ്റവും കുറഞ്ഞ ടേണിങ് റേഡിയസും (4.35 മീറ്റര്‍) പവര്‍ സ്റ്റിയറിങ്ങുമാണുള്ളത്. ഹില്‍ അസിസ്റ്റ്, റിവേഴ്സ് ക്യാമറ, കാര്‍ ലോക്ക് /അണ്‍ലോക് സംവിധാനങ്ങള്‍ മൊബൈല്‍ ആപ്പിലൂടെ നിയന്ത്രിക്കാം.

mahindra e2o