
ലോകമെമ്പാടുമുള്ള വാഹനപ്രേമികൾ ആകാശംയോടെ കാത്തിരുന്ന സംഭവമാണ് വാഹനനിര്‍മ്മാതാക്കളില്‍ പ്രമുഖരായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡും തമ്മിലുള്ള സഖ്യം.
എന്നാൽ നമ്മെ നിരാശപ്പെടുത്തുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. മഹീന്ദ്രയുമായി ഒന്നിക്കാനാകില്ലെന്നാണ് ഫോർഡ് ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.
തീരുമാനത്തിൽ നിന്നും ഇരു കമ്പനികളും പിന്മാറിയതായി ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
മഹീന്ദ്രയ്ക്ക് ഇന്ത്യയിലുടനീളം വലിയ വില്‍പ്പന ശൃംഖലയാണുള്ളത്.
ഇത് പ്രയോജനപ്പെടുത്തി വില്‍പ്പന വര്‍ധിപ്പിക്കുകയായിരുന്നു ഫോര്‍ഡിന്റെ ലക്ഷ്യം.
ഡിസംബർ 31ന് ഇരു കമ്പനികളും തമ്മിലുള്ള കരാർ അവസാനിച്ചതോടെയാണ് ഇക്കാര്യത്തിൽ വ്യക്തത വന്നത്.