/kalakaumudi/media/post_banners/76c02e4f5e380300bc14c691da525252299695bbbd8b1d0c86248f3c367efa43.jpg)
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയ്ക്ക് വില്‍ക്കാനാവാതെ കിടക്കുന്നത് 18,000 ബിഎസ് 3 വാഹനങ്ങള്‍. ഇരുചക്രവാഹനങ്ങള്‍ മുതല്‍ വലിയ ട്രക്കുകള്‍ വരെ ഇതില്‍ പെടുന്നു. ബിഎസ് 3 വാഹനങ്ങളുടെ വില്‍പ്പന ഏപ്രില്‍ ഒന്നു മുതല്‍ നിരോധിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് വന്‍ വിലക്കിഴിവ് നല്‍കി ബിഎസ് 3 വാഹനങ്ങള്‍ വില്‍പ്പന നടത്താന്‍ മഹീന്ദ്ര ശ്രമിച്ചിരുന്നു. പ്ലാന്റുകളിലും ഡീലര്‍ഷിപ്പുകളിലും കെട്ടിക്കിടന്ന വാഹനങ്ങളില്‍ പകുതിയോളം വില്‍പ്പന നടത്താനായി. മാര്‍ച്ച് 30,31 തീയതികളില്‍ 15 ശതമാനം വരെ വിലക്കിഴിവാണ് ബിഎസ് 3 വാഹനങ്ങള്‍ക്ക് മഹീന്ദ്ര നല്‍കിയത്. മലിനീകരണ നിയന്ത്രണ നിയമങ്ങള്‍ കര്‍ശനമല്ലാത്ത രാജ്യങ്ങളിലേയ്ക്ക് ബിഎസ് 3 വാഹനങ്ങള്‍ കയറ്റുമതി ചെയ്യാന്‍ കമ്പനി ശ്രമിക്കുന്നുണ്ട്. ബിഎസ് 4 മാനദണ്ഡങ്ങള്‍ക്കനുസരിച്ച് വാഹനം പരിഷ്‌കരിച്ച് വിപണിയിലിറക്കാനും പദ്ധതിയുണ്ട്. ചെറുവാണിജ്യ വാഹനങ്ങള്‍ ബിഎസ് 4 നിലവാരത്തിലാക്കാന്‍ 3,000 രൂപ മുതല്‍ 4,000 രൂപ വരെയാണ് ചെലവ്. ഹെവി കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ക്ക് ഈ ചെലവ് രണ്ട് ലക്ഷം രൂപയോളമാകും. കയറ്റുമതി ചെയ്യാനോ ബിഎസ് 4 നിലവാരത്തിലാക്കാനോ സാധിക്കാത്ത വാഹനങ്ങളും മഹീന്ദ്രയുടെ കെട്ടിക്കിടക്കുന്ന സ്‌റ്റോക്കിലുണ്ട്.