മഹീന്ദ്ര ഥാര്‍ എര്‍ത്ത് എഡിഷന്‍ വിപണിയില്‍

ഇന്ത്യയിലെ മുന്‍നിര എസ്യുവി നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് പുതിയ ഥാര്‍ എര്‍ത്ത് എഡിഷന്‍ പുറത്തിറക്കി.

author-image
anu
New Update
മഹീന്ദ്ര ഥാര്‍ എര്‍ത്ത് എഡിഷന്‍ വിപണിയില്‍

 

കൊച്ചി: ഇന്ത്യയിലെ മുന്‍നിര എസ്യുവി നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് പുതിയ ഥാര്‍ എര്‍ത്ത് എഡിഷന്‍ പുറത്തിറക്കി. ഥാര്‍ മരുഭൂമിയുടെ ഭൂമിശാസ്ത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ പതിപ്പ്. പ്രത്യേക ഡിസൈനിലാണ് ഥാര്‍ എര്‍ത്ത് എഡിഷന്‍ എത്തുന്നത്. 15.40 ലക്ഷം രൂപ മുതല്‍ 17.60 ലക്ഷം രൂപ വരെയാണ് വില.

ബി പില്ലറുകളില്‍ എക്‌സ്‌ക്ലൂസീവ് എര്‍ത്ത് എഡിഷന്‍ ബാഡ്ജിങും നല്കിയിട്ടുണ്ട്. പുതിയ സില്‍വര്‍ അലോയ് വീലുകളും മാറ്റ്ബ്ലാക്ക് ബാഡ്ജുകളും ചേര്‍ന്ന് അതിന്റെ ഒആര്‍വിഎം, ഗ്രില്‍, ബോഡി എന്നിവയിലുടനീളം ഡെസേര്‍ട്ട് ഫ്യൂറി നിറം അവതരിപ്പിക്കുന്നു. ഥാര്‍ ബ്രാന്‍ഡിങ് ഇന്‍സേര്‍ട്ടുകളോടു കൂടിയാണ് ഡെസേര്‍ട്ട് തീം ഡെക്കലുകളും അലോയ് വീലുകളും.

മാനുവല്‍, ഓട്ടോമാറ്റിക് സഹിതം ഡീസല്‍, പെട്രോള്‍ പതിപ്പുകളിലാണ് ഥാര്‍ എര്‍ത്ത് എഡിഷന്‍ എത്തുന്നത്.

automobile mahindra Latest News thar earth edition