/kalakaumudi/media/post_banners/891415a4cee23409135cf232c04f1b2e1610e933d010c1fd725b605b7ac300f2.jpg)
മഹീന്ദ്രയുടെ പുത്തൻ സ്പോർട്സ് യൂട്ടിലിറ്റി വാഹനത്തിന്റെ പേര് 'ഇൻഫെർണൊ' ആകുമെന്ന് സൂചന. എന്നാൽ ഇതിനെ സംബന്ധിച്ച് ഔദ്യോഗികമായ സ്ഥിതീകരണം വന്നിട്ടില്ല. മഹീന്ദ്രഇൻഫെർണൊഡോട്ട് കോം എന്ന ഡൊമൈൻ നാമം മഹീന്ദ്ര രജിസ്റ്റർ ചെയ്തതോടെയാണ് സൂചനകൾ ശതമാക്കുന്നത്. എസ് യു വിക്കു കരുത്തേകുക 2.2 ലീറ്റർ ടർബോ ഡീസൽ എൻജിനാവും; 187 ബി എച്ച് പിയോളം കരുത്തും 420 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. മെഴ്സീഡിസിൽ നിന്നു കടമെടുത്ത ഏഴു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സാണു ട്രാൻസ്മിഷൻ എന്നിവയാണ് ഈ പുത്തൻ വാഹനത്തിന്റെ പ്രത്യേകതകൾ. ഫോർച്യൂണർ, എൻഡേവർ എന്നീ എസ് യു വികളാകും വാഹനത്തിന്റെ പ്രധാന എതിരാളികൾ. പുത്തൻ വാഹനത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് വാഹന പ്രേമികൾ.