/kalakaumudi/media/post_banners/87b7c5b3e3e3c05cc3f6f366a7718b7c636f43931b3899b860196061a2be6737.jpg)
മഹീന്ദ്രയുടെ ഏറ്റവും പുതിയ വാഹനം നവംബർ 19ന് വിപണിയിൽ ലഭ്യമാകും. എസ് 201 എന്ന നാമത്തിലറിയപ്പെടുന്ന വാഹനത്തിന്റെ ഔദ്യോഗികമായ പേര് വെളിപ്പെടുത്തിയിട്ടില്ല. ഇതൊരു കോംപാക്ട് എസ് യൂ വി വാഹനമാണ്. അടിമുടി മാറ്റങ്ങളുമായാണ് വാഹനം അവതരിപ്പിക്കുക. മാരുതി സുസൂക്കിയുടെ വിറ്റാര ബ്രസയാണ് എസ് 201ന്റെ പ്രധാന എതിരാളി. ഫുൾ എൽഇഡി ഹെഡ്‍ലാംപ്, ടെയിൽ ലാംപ് എന്നിവയുമുണ്ടായും. മരാസോയിലൂടെ അരങ്ങേറിയ 1.5 ലീറ്റർ ഡീസൽ എൻജിനാണ് വാഹനത്തിന് കരുത്തു പകരുന്നത്. 123 ബിഎച്ച്പി കരുത്തും 300 എൻഎം ടോർക്കുമുണ്ടാകും തുടങ്ങിയവയാണ് വാഹനത്തിന്റെ പ്രധാന സവിശേഷതകൾ. വാഹനത്തിന്റെ പ്രാരംഭ വില ഏഴ് ലക്ഷം മുതലാകുമെന്നാണ് സൂചന. മഹീന്ദ്രയുടെ ഈ വാഹനത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് വാഹന പ്രേമികൾ.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
