/kalakaumudi/media/post_banners/6a41ba01e85a37aa498672343e8e6154f828ec396da5d153f6631976f7175c52.jpg)
ഈ ആഗസ്റ്റ് 15-ന് മഹീന്ദ്ര പുതിയൊരു പിക്കപ്പ് കണ്‍സെപ്റ്റിനായി ഒരുങ്ങുകയാണ്. ഈ വാഹനത്തിന്റെ അരങ്ങേറ്റം ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണില്‍ വച്ച് നടക്കും. ഒരു ആഗോള പിക്കപ്പ് ട്രക്കിന്റെ ആശയ രൂപമെന്നാണ് മഹീന്ദ്ര ഇതിനെ വിശേഷിപ്പിക്കുന്നത്. മഹീന്ദ്ര സ്‌കോര്‍പിയോ എന്‍ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും ഈ പിക്കപ്പ് ട്രക്കിന്റെ വരവ്.
മാത്രമല്ല വരാനിരിക്കുന്ന അഞ്ച് ഡോര്‍ മഹീന്ദ്ര ഥാറും ഇതേ പ്ലാറ്റ്‌ഫോമില്‍ അധിഷ്ഠിതമായിരിക്കും. വര്‍ഷങ്ങളായി വാഹനപ്രേമികളുടെ മനംകവര്‍ന്ന മഹീന്ദ്ര സ്‌കോര്‍പിയോ പിക്കപ്പ് ട്രക്കിന്റെ പാരമ്പര്യം ഇതിനും ലഭിക്കും. ഇതിനു പുറമേ, വാഹന നിര്‍മ്മാതാവ് ബ്രാന്‍ഡിന്റെ ഭാവി മൊബിലിറ്റി പ്ലാനുകളില്‍ ചിലത് കൂടി പ്രദര്‍ശിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു.
ആന്തരികമായി Z121 എന്ന കോഡ്നാമമുള്ള പുതിയ പിക്കപ്പ് ട്രക്ക് സ്റ്റാന്‍ഡേര്‍ഡ് സ്‌കോര്‍പിയോ എന്‍ എസ്യുവിയേക്കാള്‍ നീളമുള്ള വീല്‍ബേസിലാണ് വരുന്നത്. ഇത് ഒരു വലിയ കാര്‍ഗോ ഡെക്ക് ഉള്‍ക്കൊള്ളാന്‍ പിക്കപ്പ് ട്രക്കിനെ പ്രാപ്തമാക്കും. മഹീന്ദ്ര സ്‌കോര്‍പിയോ ക്ലാസിക്കിന് 2,600 എംഎം വീല്‍ബേസ് ഉണ്ട്. അതേസമയം ഈ എസ്യുവിയുടെ പിക്കപ്പ് പതിപ്പിന് 3,000 മില്ലീമീറ്ററിലധികം വീല്‍ബേസും ഉണ്ട്. രണ്ടാമത്തേതിന് കാര്‍ഗോ ഡെക്ക് ഉണ്ടായിരിക്കാനും സാധ്യതയുണ്ട്.
വരാനിരിക്കുന്ന പിക്കപ്പ് ട്രക്ക് കണ്‍സെപ്റ്റിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ മഹീന്ദ്ര വെളിപ്പെടുത്തിയിട്ടില്ല, എന്നിരുന്നാലും, കഠിനമായ റോഡ് വെല്ലുവിളികളെ നേരിടാന്‍ ഇതിന് മികച്ച കഴിവുണ്ടെന്ന് ടീസര്‍ സൂചിപ്പിക്കുന്നു. പിക്കപ്പ് ട്രക്ക് കണ്‍സെപ്റ്റിന്റെ ചില ഡിസൈന്‍ ഘടകങ്ങളില്‍ ഇരട്ട-ക്യാബ് ബോഡി സ്‌റ്റൈല്‍, പരുക്കന്‍ ലുക്ക് ഫ്രണ്ട് ഗ്രില്‍, വലിയ ചക്രങ്ങളില്‍ പൊതിയുന്ന ചങ്കി ഓഫ് റോഡ് സ്പെക്ക് ടയറുകള്‍ എന്നിവ ഉള്‍പ്പെടുന്നു.
മഹീന്ദ്ര സ്‌കോര്‍പിയോ എന്‍ പിക്കപ്പ് ട്രക്കിന്റെ പ്രൊഡക്ഷന്‍ പതിപ്പ് 2025-ഓടെ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. സിംഗിള്‍, ഡബിള്‍ ക്യാബ് ബോഡി ശൈലികളില്‍ ഇത് എത്തിയേക്കും. പവര്‍ട്രെയിനിനെക്കുറിച്ച് പറയുമ്പോള്‍, എസ്യുവിയുടെ അതേ പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍ പിക്കപ്പ് ട്രക്കിന് പങ്കിടാനാകും. പിക്കപ്പ് ട്രക്കിന് മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളും ഉണ്ടാകും.
ഇത് 2WD, 4WD ഓപ്ഷനുകളില്‍ വരുമെന്ന് പ്രതീക്ഷിക്കുക. അതേസമയം വരാനിരിക്കുന്ന മഹീന്ദ്ര സ്‌കോര്‍പിയോ എന്‍ പിക്കപ്പ് ട്രക്ക് നിലവിലെ സ്‌കോര്‍പിയോ പിക്കപ്പിന് പകരമാകുമോ അതോ അതിനോടൊപ്പം വില്‍ക്കുമോ എന്ന് വ്യക്തമല്ല. അതേസമയം അന്താരാഷ്ട്ര കാര്‍ വിപണികളില്‍ മഹീന്ദ്ര കൂടുതല്‍ മുന്നേറുകയാണ്. പുതിയ തലമുറ ഉല്‍പന്നങ്ങള്‍ പുറത്തിറങ്ങുന്നതോടെ കമ്പിനയുടെ ഈ മുന്നേറ്റത്തിന്റെ വേഗതയും കൂടും.
Z121-ന്റെ വരാനിരിക്കുന്ന ആഗോള അരങ്ങേറ്റത്തോടെ, പിക്കപ്പുകളെ ഇഷ്ടപ്പെടുന്ന ഒരു പ്രദേശമായ ദക്ഷിണാഫ്രിക്കയ്ക്ക് അനുയോജ്യമായ രീതിയില്‍ ഈ പിക്കപ്പ് എങ്ങനെ രൂപപ്പെടുത്തുമെന്ന് മഹീന്ദ്രയ്ക്ക് പ്രഖ്യാപിക്കാന്‍ കഴിയും.