/kalakaumudi/media/post_banners/17584e0b2280f5243046711a1869c57c5e56c2dd5c0156bbc4c6823b8f6cc958.png)
മഹീന്ദ്രയുടെ പുത്തൻ ലോഗോയുമായി എക്സ്‌യുവി700ന്റെ അവതരണം ഈ മാസം 14ന്. ട്വിൻ പീക്സ് എന്ന് മഹീന്ദ്ര പേരിട്ട് വിളിക്കുന്ന പുത്തൻ ലോഗോ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്.
തികച്ചും സ്പോട്ടിയായ ഡിസൈനിലാണ് എക്സ്‌യുവി700 ന്റെ വരവ്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വാഹനത്തിന്റെ പുറംമോടിയിൽ പിന്‍ഭാഗത്താണ് ഏറെ മാറ്റം സംഭവിച്ചിട്ടുള്ളത്.
സ്പ്ലിറ്റ് എല്‍.ഇ.ഡി. ടെയ്ല്‍ലൈറ്റ്, എഡ്‍ജുകളുള്ള ടെയ്ല്‍ഗേറ്റ്, ക്ലാഡിങ്ങും സ്‌കിഡ് പ്ലേറ്റുമുള്ള ബമ്പര്‍, ഷാര്‍ക്ക് ഫിന്‍ ആന്റിന തുടങ്ങിയവ നല്‍കിയാണ് എക്‌സ്.യു.വി. 700-ന്റെ പിന്‍ഭാഗം ഡിസൈൻ ചെയ്തിരിക്കുന്നത്.
വാഹനം ഓടിക്കുന്നതിനിടെ ഡ്രൈവര്‍ ഉറങ്ങിപ്പോയാല്‍ ‘ഡ്രൈവര്‍ ഡ്രൗസിനെസ് ഡിറ്റക്ഷന്‍’ വഴി കണ്ടെത്തുകയും ഓട്ടോമാറ്റിക്കായി ഡ്രൈവര്‍ക്ക് അലേര്‍ട്ട് നല്‍കുന്നതുമായ സംവിധാനം ഉള്‍പ്പെടെയുള്ള ഫീച്ചഫുകളും എക്സ്‌യുവി700ൽ എടുത്തുപറയേണ്ടതാണ്.
മഹീന്ദ്ര വികസിപ്പിച്ചിട്ടുള്ള 200 ബി.എച്ച്.പി. പവര്‍ ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ എംസ്റ്റാലിന്‍ പെട്രോള്‍ എന്‍ജിനും 180 ബി.എച്ച്.പി. പവറുള്ള 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എന്‍ജിനുമാണ് ഈ വാഹനത്തിന് കരുത്തേകുന്നത്.
ആറ് സ്പീഡ് മാനുവല്‍, ടോര്‍ക്ക് കണ്‍വേര്‍ട്ട് ഓട്ടോമാറ്റിക് എന്നിവ ട്രാന്‍സ്മിഷന്‍ ഒരുക്കും. ഫ്ലഷ് ഡോർ ഹാൻഡിലുകൾ, വ്യത്യസ്തമായ ഗ്രിൽ, ഷാർപ്പായ ടെയിൽ ലാംപ്, പുത്തൻ ഡിസൈനിലുള്ള അലോയ് വീലുകൾ എന്നിവയും മഹീന്ദ്ര എക്സ്‌യുവി700നെ വ്യത്യസ്തനാക്കുന്നു.