ഇന്നോവ ഹൈക്രോസ് സ്വന്തമാക്കി നടന്‍ മണിയന്‍പിള്ള രാജു

By Web Desk.30 03 2023

imran-azhar

 

ടൊയോട്ട ഇന്നോവയുടെ പുതിയ മോഡല്‍ ഹൈക്രോസ് സ്വന്തമാക്കി നടന്‍ മണിയന്‍പിള്ള രാജു. പെട്രോള്‍, പെട്രോള്‍ ഹൈബ്രിഡ് പതിപ്പുകളില്‍ വിപണിയലെത്തിയ വാഹനത്തിന്റെ എക്‌സ്‌ഷോറും വില 18.55 ലക്ഷം രൂപ മുതല്‍ 29.72 ലക്ഷം രൂപ വരെയാണ്.

 

ഹൈബ്രിഡ് എന്‍ജിന്‍, മോണോകോക്ക് ബോഡി, പനോരമിക് സണ്‍റൂഫ് തുടങ്ങി പുതിയ നിരവധി ഫീച്ചറുകള്‍ ഇന്നോവ ഹൈക്രോസിനുണ്ട്.

 

ലീറ്ററിന് 21.1 കിലോമീറ്ററാണ് ഹൈബ്രിഡ് പതിപ്പിന്റെ ഇന്ധനക്ഷമത. രണ്ട് പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനുകളാണ് ഹൈക്രോസിനുള്ളത്. 2 ലീറ്റര്‍ പെട്രോള്‍ ഹൈബ്രിഡ് എന്‍ജിന്‍ മോഡലില്‍ ടൊയോട്ടയുടെ അഞ്ചാം തലമുറ സ്‌ട്രോങ് ഹൈബ്രിഡ് ടെക്കാണ് ഉപയോഗിക്കുന്നത്.

 

152 ബിഎച്ച്പി കരുത്തും187 എന്‍എം ടോര്‍ക്കുമുണ്ട് ഈ എന്‍ജിന്. ഇലക്ട്രിക് മോട്ടറും കൂടി ചേര്‍ന്നാല്‍ 186 ബിഎച്ച്പിയാണ് കരുത്ത്. 1987 സിസി എന്‍ജിനാണ് പെട്രോള്‍ ഇന്നോവയ്ക്കു കരുത്തു പകരുന്നത് 174 എച്ച്പി കരുത്തും 197 എന്‍എം ടോര്‍ക്കുമുണ്ട് ഈ എന്‍ജിന്. സിവിടി ഓട്ടമാറ്റിക്ക് പതിപ്പില്‍ മാത്രമേ രണ്ട് എന്‍ജിനുകളും ലഭിക്കൂ.

 

 

 

OTHER SECTIONS