/kalakaumudi/media/post_banners/e864989170ffcac49afd9ca773655696e604bcc3defaf29b28665a97c3a61885.jpg)
മാരുതി സുസൂക്കിയുടെ എര്‍ട്ടിഗ ഒക്ടോബറില്‍ വിപണിയിലെത്തും. എംപിവി 2018 ഇന്തോനേഷ്യ മോട്ടോര്‍ ഷോയിലാണ് മാരുതി സുസൂക്കി എര്‍ട്ടിഗ അവതരിപ്പിച്ചത് .പഴയ എർട്ടിഗ യെ അപേക്ഷിച്ച് പുതുമയാർന്ന രീതിയിലാണ് പുതിയ എർട്ടിഗയുടെ രൂപമെല്ലാം .ഗ്രില്ലിലും പ്രൊജക്ടര്‍ ഹെഡ് ലാമ്പിലുമാണ് മാറ്റം വന്നിരിക്കുന്നത് .15 ഇഞ്ച് അലോയ് വീലും പുതിയ ബമ്പറുമാണ് മറ്റൊരു പ്രത്യേകത .ഏഴുപേർക്ക് സഞ്ചരിക്കാം എന്നതാണ് എർട്ടിഗയുടെ മറ്റൊരു മേന്മ .1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് പുതിയ എർട്ടിഗയിൽ . അഞ്ചു സ്പീഡ് മാനുവല്‍ അതോടൊപ്പം നാലു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് എന്നിവയാണ് നൽകിയിരിക്കുന്നത് .