/kalakaumudi/media/post_banners/42241e5182855352ba52679cd1c5eb629f8e4058997738b143da40ca4a1cb246.jpg)
മുംബൈ: മാരുതിയ്ക്കും ടാറ്റയ്ക്കും വിപണന രംഗത്ത് ഈ ഏപ്രില്‍ മാസം ഗുണം ഏറുന്നു. കാരണം ഈ മാസത്തില്‍ ആഭ്യന്തര കാര്‍ വില്‍പ്പനയില്‍ മാരുതി സുസുക്കിയും ടാറ്റ മോട്ടോഴ്സും വന്‍ വില്‍പ്പന വളര്‍ച്ചയാണ് നേടിയിരിക്കുന്നത്. എന്നാല്‍ അതേസമയം ഹോണ്ടയും ഹ്യുണ്ടായിയും നിരാശപെടുത്തിയിരിക്കുന്നു. കഴിഞ്ഞ മാസം മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്സ്, ഹ്യുണ്ടായ് , മഹീന്ദ്ര, ടൊയോട്ട, ഹോണ്ട, ഫോഡ് എന്നീ ഏഴ് കാര്‍ നിര്‍മാതാക്കള്‍ ചേര്‍ന്ന് 9 ശതമാനം വില്‍പ്പന വളര്‍ച്ച നേടുകയും, 2.78 ലക്ഷം വാഹനങ്ങള്‍ വില്‍ക്കുകയും ചെയ്തിരുന്നു.എന്നാല്‍ മുന്‍ വര്‍ഷം ഇതേകാലയളവില്‍ തന്നെ വില്‍പ്പന നടത്തിയിരിക്കുന്നത് 2.56 ലക്ഷം കാറുകളാണെന്ന കണക്കുകളില്‍ വ്യക്തമാക്കുന്നു.ഏപ്രിലില്‍ മാരുതി സുസുക്കിയുടെ വില്‍പ്പന 13 ശതമാനം ഉയര്‍ന്ന് 1.63 ലക്ഷം യൂണിറ്റായി. മുന്‍ വര്‍ഷം ഇതേകാലയളവില്‍ കമ്പനിയുടെ വില്‍പ്പന 1.44 ലക്ഷം യൂണിറ്റായിരുന്നു.
മാത്രമല്ല,ഉപഭോക്താക്കള്‍ക്ക് താല്‍പര്യം കൂടുതല്‍ ചെറുതും ഇടത്തരവുമായ എസ്യുവി വാഹനങ്ങളോടാണ്. രാജ്യത്തെ യാത്ര വാഹന വിപണിയുടെ 28 ശതമാനം യൂട്ടിലിറ്റി വാഹനങ്ങളാണ് കൈയ്യടക്കിയിരിക്കുന്നത്. ടാറ്റ മോട്ടോഴിസിന്റ വില്‍പ്പനയാകട്ടെ 34 ശതമാനം ഉയര്‍ന്ന് 17,235 യൂണിറ്റായി. മുന്‍ വര്‍ഷം ഇതേകാലളവില്‍ കമ്പനി വിറ്റത് 12,827 വാഹനങ്ങള്‍ ആയിരുന്നു. ഏപ്രിലിലും ഫോഡിന്റെയും ഹോണ്ടയുടെയും വില്‍പ്പനയില്‍ ഇടിവ് പ്രകടമാക്കിയിരുന്നു.