/kalakaumudi/media/post_banners/db809dc50826ceb4cb048730712e9c2eaab920214cb970fd7f570c6d0153243a.jpg)
പുതിയ മാരുതി ഇഗ്നിസ് ലിമിറ്റഡ് എഡിഷനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഔദ്യോഗിക നെക്സ വെബ്സൈറ്റില്‍ ലിമിറ്റഡ് എഡിഷന്‍ ഇഗ്നിസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ വിലവിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല.
അകത്തും പുറത്തും മാറ്റം വരുത്തിയാണ് പുതിയ ഇഗ്നിസിന്റെ വരവ്. സാധാരണ ഹാലോജന്‍ ഹെഡ്ലാമ്ബുകളും 15 ഇഞ്ച് സ്റ്റീല്‍ വീലുകളുമാണ് ഹാച്ച്ബാക്കില്‍ നല്‍കിയിരിക്കുന്നത്. സില്‍വര്‍ നിറമുള്ള സ്‌കിഡ് പ്ലേറ്റുകള്‍, ഡോര്‍ ക്ലാഡിംഗ്, മേല്‍ക്കൂരയിലുള്ള സ്പോയിലര്‍, സൈഡ് സ്‌കേര്‍ട്ടുകള്‍ എന്നിവയെല്ലാം പുതിയ ഇഗ്നിസിന്റെ വിശേഷങ്ങളാണ്.
നിലവിലുള്ള ഇഗ്നിസിന് സമാനമായി 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ലിമിറ്റഡ് എഡിഷന്‍ ഇഗ്നിസിലും ഉള്ളത്. എഞ്ചിന് 84 bhp കരുത്തും 115 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ കാറില്‍ ലഭ്യമാണ്.