മാരുതിയുടെ പുതു മോഡലുകള്‍ ഈ വര്‍ഷമെത്തും

ഇന്ത്യന്‍ വാഹനവിപണിയില്‍ മാരുതിക്കുള്ള അത്രയും ജനപ്രീതി മറ്റ് കന്പനികള്‍ക്ക് ഇതുവരെ നേടാനായിട്ടില്ലെന്നത് യാഥാര്‍ത്ഥ്യമാണ്. മാരുതി പുതിയ വാഹനങ്ങള്‍ അവതരിപ്പിക്കുന്പോഴൊക്കെ വാഹനപ്രേമികള്‍ കൌതുകത്തോടെ അതിന്‍റെ സവിശേഷതകള്‍ ആരായാറുണ്ട്. സുസുകിയുമായി ചേര്‍ന്ന് ഇന്ത്യന്‍

author-image
praveen prasannan
New Update
മാരുതിയുടെ പുതു മോഡലുകള്‍ ഈ വര്‍ഷമെത്തും

ഇന്ത്യന്‍ വാഹനവിപണിയില്‍ മാരുതിക്കുള്ള അത്രയും ജനപ്രീതി മറ്റ് കന്പനികള്‍ക്ക് ഇതുവരെ നേടാനായിട്ടില്ലെന്നത് യാഥാര്‍ത്ഥ്യമാണ്. മാരുതി പുതിയ വാഹനങ്ങള്‍ അവതരിപ്പിക്കുന്പോഴൊക്കെ വാഹനപ്രേമികള്‍ കൌതുകത്തോടെ അതിന്‍റെ സവിശേഷതകള്‍ ആരായാറുണ്ട്. സുസുകിയുമായി ചേര്‍ന്ന് ഇന്ത്യന്‍ നിരത്തുകള്‍ അടക്കി വാഴുകയാണ് മാരുതി. മാരുതി ഈ വര്‍ഷം അവതരിപ്പിക്കുന്ന വാഹനങ്ങളില്‍ ചിലതിനെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്.

മാരുതി സുസുകി ജിംനി

ജിംനി ഈ വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്നാണ് കരുതുന്നത്. ഇപ്പോള്‍ യു കീയില്‍ ജിംനിയുണ്ട്. എന്‍റ്രി ലെവല്‍ എസ് യു വി ആയിട്ടായിരിക്കും ഇന്ത്യയില്‍ ഈ വാഹനമെത്തുക. ഓഫ് റോഡ് ഡ്രൈവിംഗിന് പ്രാധാന്യം നല്‍കുന്ന ജിംനിയില്‍ ഇന്ധനക്ഷമതയ്ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന 1.3 ലിറ്റര്‍ എഞ്ചിനായിരിക്കും ഉണ്ടാവുക. പുഷ് ബട്ടനിലൂടെ നിയന്ത്രിക്കാനാകും.

വാഗണ്‍ ആര്‍ ഡീസല്‍

വാഗണ്‍ ആര്‍ ജനപ്രിയ ഹാച്ച് ബാക്കാണ്. ഇതിന്‍റെ ഡീസല്‍ രൂപം ഏറെ പ്രതീക്ഷയോടെയാണ് കന്പനി അവതരിപ്പിക്കുന്നത്. ഫിയറ്റിന്‍റെ 1.3 ലിറ്റര്‍ മള്‍ട്ടിജറ്റ് എഞ്ചിനിയായിരിക്കും വാഗണ്‍ ആര്‍ ഡീസലിന് എന്നാണ് സൂചന. ചെറിയ കാറുകള്‍ക്കായി ഫിയറ്റ് 1.0 ലിറ്റര്‍ ഡീസല്‍ യൂണിറ്റിന്‍റെ നിര്‍മ്മാണം നടത്തുകയാണെന്ന് അറിയിച്ചിരുന്നു. വാഗണ്‍ ആര്‍ ഡീസലില്‍ ഈ എഞ്ചിനാകുമെന്നും പറയപ്പെടുന്നു.


ബലേനോ ആര്‍ എസ്

വിപണിയിലുള്ള ബലേനോയുടെ ശക്തിയേറിയ വേര്‍ഷനായിരിക്കും അവതരിപ്പിക്കുന്നത്. ത്രീ സിലിണ്ടര്‍ 1.0 ലിറ്റര്‍ ബൂസ്റ്റര്‍ജറ്റ് ടര്‍ബോചാര്‍ജ്ഡ് എഞ്ചിനായിരിക്കും ഇതിന്.വാഹനത്തിന് 112 പി എസ് കരുത്തും 175 എന്‍ എം ടോര്‍ക്കും നല്‍കും. ഫൈവ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സും സി വി ടി ഓട്ടോമാറ്റിക് വേരിയന്‍റും എത്തും. 1.0 ലിറ്റര്‍ എഞ്ചിന് എട്ട് ലക്ഷം മുതല്‍ പത്ത് ലക്ഷം രൂപ വരെയായിരിക്കും വില.


സെര്‍വോ

സെര്‍വോ മാരുതി 800ന് പകരമാകുമെന്നാണ് കരുതുന്നത്. 660 സി സി ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനായിരിക്കും സെര്‍വോയ്ക്കെന്നാണ് കരുതുന്നത്. ഇരുപത്തിയഞ്ച് കിലോമീറ്റര്‍ മൈലേജുണ്ടാകാനാണ് സാധ്യത.


സ്വിഫ്റ്റ് ഹൈബ്രിഡ്

ഏറെ ജനപ്രീതി നേടിയ മാരുതി സുസുകിയുടെ സ്വിഫ്റ്റിന്‍റെ ഹൈബ്രിഡ് വെര്‍ഷനാണ് ഇത്.ഹൈബ്രിഡ് റേഞ്ച് എക്സ്റ്റന്‍ഡര്‍ എഞ്ചിനാണ് മാരുതി സുസുകി സ്വിഫ്റ്റിനായി കരുതിയിരിക്കുന്നത്. 658 സി സി ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനായിരിക്കും ഇതിന്. മൂന്ന് മോഡുകളില്‍ ഇത് പ്രവര്‍ത്തിക്കും. ഹൈബ്രിഡ്, പാരലല്‍ ഹൈബ്രിഡ്, ഫുള്‍ ഇലക്ട്രിക് എന്നിവയായിരിക്കുമിത്. പെട്രോളില്‍ 48 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്ന അത്ഭുതമാണ് കന്പനിയുടെ വാഗ്ദാനം. വൈദ്യുതി മാത്ര ഉപയോഗിച്ച് ഓടിയാല്‍ 25 കിലോമീറ്റര്‍ ലഭിക്കുമെന്നാണ് കരുതുന്നത്.

maruti new models swift wagon r diesel servo baleno jimni suzuki