/kalakaumudi/media/post_banners/772d2ca5c194a77bde238ea9bbe4f55bda702ceecc15f013eb0fe7447196e08c.jpg)
മാരുതി സുസുകിയുടെ ‘ഇഗ്നിസ്' പുറത്തിറങ്ങി. പെട്രോള്‍, ഡീസല്‍ പതിപ്പുകളുണ്ട്.
പെട്രോള്‍ കാറിന് 4.59 ലക്ഷം രൂപ മുതല്‍ 6.30 വരെയാണ് വില. ഡീസല്‍ മോഡലിന് 6.39 ലക്ഷം രൂപ മുതല്‍ 7.46 ലക്ഷം രൂപ വരെയാണ് വില.
അര്‍ബന്‍ ക്രോസ്ഓവര്‍ എന്ന ആശയത്തിലാണ് ഇഗ്നിസ് വിപണിയിലിറക്കുന്നത്. ഈ മാസമാദ്യം നെക്സ വഴി മാരുതി ഇഗ്നിസിന്‍റെ ബുക്കിംഗുകള്‍ സ്വീകരിച്ച് തുടങ്ങിയിരുന്നു. 11000 രൂപ നല്‍കി ഇഗ്നിസ് ബുക്ക് ചെയ്യണം. ഒന്പത് നിറങ്ങളില്‍ ഇഗ്നിസ് ലഭിക്കും.
അഞ്ചാം തലമുറ പ്ളാറ്റ്ഫോമിന്‍റെ പരിഷ്കരിച്ച പതിപ്പിലാണ് ഇഗ്നിസ് നിര്‍മ്മിച്ചിരിക്കുന്നത്. 1.2 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍, 1.3 ലിറ്റര്‍ നാല് സിലിണ്ടര്‍ ഡീസല്‍ എഞ്ചിനുകളാകും ഇഗ്നിസിനുള്ളത്.
പെട്രോള്‍ എഞ്ചിന് 6000 ആര്‍ പി എമ്മില്‍ 83 പി എസ് വരെ കരുത്തും 4200 ആര്‍ പി എമ്മില്‍ 113 എന്‍ എം വരെ ടോര്‍ക്കും സൃഷ്ടിക്കും. ഡീസല്‍ എഞ്ചിന്‍റെ 4000 ആര്‍ പി എമ്മില്‍ പിറക്കുന്ന 75 പി എസാണ്. ടൊര്‍ക്ക് 2000 ആര്‍ പി എമ്മിലെ 190 എന്‍ എമ്മും.
പെട്രോള്‍ ലിറ്ററിന് 20.89 കിലോമീറ്ററുംഡീസല്‍ ലിറ്ററിന് 26.80 കിലോമീറ്ററുമാന് ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സിനൊപ്പം അഞ്ച് സ്പീഡ് ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍(എ എം ടി) സഹിതവും ഇഗ്നിസ് ലഭിക്കും.
സുസുകി ടി ഇ സി ടി ബോഡി, ഇ ബി ഡി സഹിതം എ ബി എസ്, ഐസോഫിക്സ് സീറ്റ് ആങ്കറേജ്, മുന്നില്‍ ഇരട്ട എയര്‍ബാഗ്, ഫോഴ്സ് ലിമിറ്റര്‍ സഹിതം സീറ്റ് ബെല്‍റ്റ് പ്രി ടെന്‍ഷനര്‍, പെഡസ്ട്രിയന്‍ പ്രോട്ടക്ഷന്‍ തുടങ്ങിയവയ്ക്കൊപ്പം ആപ്പിള്‍ കാര്‍ പ്ളയും ആന്‍ഡ്രോയിഡ് ഓട്ടോയും പോലുള്ള അത്യാധുനിക സാങ്കേതിക വിദ്യകള്‍ക്ക് അനുയോജ്യമായ ഇന്‍ഫോടെയിന്‍മന്‍റ് സംവിധാനവും ഇഗ്നിസില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
