/kalakaumudi/media/post_banners/c5c6790358a1d26b87fa0711644ba27e8a6a4316376f6c21786edc0381ff8d5b.jpg)
ന്യൂഡല്‍ഹി: ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ മാരുതി സുസുക്കിയുടെ അറ്റാദായം 3,207 കോടി രൂപയായി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 33 ശതമാനമാണ് വര്‍ധനവ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 2,406 കോടി രൂപയായിരുന്നു. പ്രവര്‍ത്തന വരുമാനം 15 ശതമാനം കൂടി 33,513 കോടി രൂപയിലെത്തി.
മുന്‍വര്‍ഷത്തെ വരുമാനം 29,251 കോടി രൂപയായിരുന്നു. മൂന്നാം പാദത്തില്‍ ആകെ 5,01,207 യൂണിറ്റ് വാഹനങ്ങളാണ് വിറ്റത്. 8 ശതമാനത്തിന്റെ വര്‍ധനവ് രേഖപ്പെടുത്തി.