ഇന്ത്യന്‍ വിപണി കീഴടക്കാന്‍ മാരുതി സുസുക്കി

ഇന്ത്യന്‍ വിപണി കീഴടക്കാന്‍ ഒരുങ്ങി മാരുതി സുസുക്കി. നാല് പുതിയ കാറുകളാണ് മാരുതി വിപണിയില്‍ അവതരിപ്പിക്കുന്നത്.

author-image
anu
New Update
ഇന്ത്യന്‍ വിപണി കീഴടക്കാന്‍ മാരുതി സുസുക്കി

 

കൊച്ചി: ഇന്ത്യന്‍ വിപണി കീഴടക്കാന്‍ ഒരുങ്ങി മാരുതി സുസുക്കി. നാല് പുതിയ കാറുകളാണ് മാരുതി വിപണിയില്‍ അവതരിപ്പിക്കുന്നത്. ഒരു പുതിയ ഇലക്ട്രിക് എസ്.യു.വിക്കൊപ്പം പുതിയ തലമുറ സ്വിഫ്റ്റും ഡിസയറുമാണ് അവതരിപ്പിക്കുന്നത്. മൂന്ന് മാസത്തിനുള്ളില്‍ കാറുകള്‍ വിപണിയിലെത്തും.

ദീര്‍ഘകാലമായി കാത്തിരിക്കുന്ന മാരുതി സുസുക്കി eVX ഇലക്ട്രിക് എസ്.യു.വി ഈ വര്‍ഷം സെപ്റ്റംബറില്‍ വിപണിയിലെത്തും. പുതിയ മോഡല്‍ സുസുക്കിയുടെ ഗുജറാത്തിലെ നിര്‍മ്മാണ പ്ലാന്റിലാണ് നിര്‍മ്മിക്കുന്നത്. ബാറ്ററികളും ഡ്രൈവ്ട്രെയിനും ഉള്‍പ്പെടെ പുതിയ സ്‌കേറ്റ്‌ബോര്‍ഡ് പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. 60kWh, 48kWh എന്നിങ്ങനെ രണ്ട് ബാറ്ററി ഓപ്ഷനുകളിലാണ് ഈ ഇലക്ട്രിക് എസ്.യു.വി വാഗ്ദാനം ചെയ്യുന്നത്.

മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാരയുടെ മൂന്നാംപതിപ്പ് മഹീന്ദ്ര XUV700, ഹ്യുണ്ടായ് അല്‍കാസര്‍, ടാറ്റ സഫാരി എന്നിവയോട് മത്സരിക്കാനാണ് ലക്ഷ്യമിടുന്നത്.

Latest News new cars maruthi suzuki india automobile