/kalakaumudi/media/post_banners/8cd086c1df4465b14320ba95e7c964bfc4c5eac7d9374466ad22b6d8c149b5e6.jpg)
ന്യൂഡല്‍ഹി: വാഹന വിപണിയില്‍ പുത്തന്‍ മാറ്റങ്ങള്‍ക്കൊരുങ്ങി മാരുതി സുസുക്കി. എല്ലാ മോഡലുകളിലും ഹൈബ്രിഡ് സാങ്കേതികവിദ്യ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന മാരുതി ചെറു വാഹനങ്ങളിലും സ്‌ട്രോങ് ഹൈബ്രിഡ് എന്‍ജിനുകള്‍ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്. തുടക്കത്തില്‍ ഫ്രോങ്‌സിന്റെയും തുടര്‍ന്ന് ബലേനോ, സ്വിഫ്റ്റ് എന്നീ ജനപ്രിയ വാഹനങ്ങളുടേയും ഹൈബ്രിഡ് മോഡല്‍ പുറത്തിറക്കും. സാങ്കേതികവിദ്യക്കൊപ്പം മൈലേജിലും ഞെട്ടിക്കും വിപ്ലവം നടത്താനാണ് മാരുതിയുടെ ശ്രമം.
ഇലക്ട്രിക്കില്‍ മാത്രം ഭാവി പദ്ധതികള്‍ ഒതുക്കാതെ സിഎന്‍ജിയിലും ബയോ ഫ്യൂവലിലും ഹൈബ്രിഡിലുമെല്ലാം മാരുതി നിക്ഷേപങ്ങളിറക്കുന്നത് ഭാവിയിലെ വിപണി സാധ്യതകള്‍ മുന്നില്‍ കണ്ടുതന്നെയാണ്. ഗ്രാന്‍ഡ് വിറ്റാരയെപ്പോലെയും ഇന്‍വിക്‌റ്റോയെപ്പോലെയും ടൊയോട്ടയില്‍ നിന്ന് സീരിസ് ഹൈബ്രിഡ് ടെക്‌നോളജി കടം കൊള്ളാതെ പുതിയ സാങ്കേതികവിദ്യ വികസിപ്പിക്കാനാണ് പദ്ധതി.
ഈ വര്‍ഷം സ്വിഫ്റ്റിലൂടെ അരങ്ങേറ്റം കുറിക്കുന്ന ഇസഡ് 12C, മൂന്നു സിലിണ്ടര്‍ എന്‍ജിനില്‍ 1.52 kWh ബാറ്ററി പായ്ക്കും ഇലക്ട്രിക് മോട്ടറും ചേര്‍ത്ത് ഇന്ധനക്ഷമത വര്‍ധിപ്പിക്കാനാണ് മാരുതിയുടെ ശ്രമം. ലീറ്ററിന് മുപ്പത് കിലോമീറ്ററില്‍ അധികം ഇന്ധനക്ഷമത പുതിയ എന്‍ജിന് ലഭിച്ചേക്കും. ഫോങ്‌സ്, ബലേനോ, സ്പാസിയയെ അടിസ്ഥാനമാക്കിയ എംപിവി, സ്വിഫ്റ്റ് എന്നീ വാഹനങ്ങള്‍ ഈ എന്‍ജിനുമായി വിപണിയിലെത്തും.