മാരുതി സ്ഫിറ്റ് ഡിസയര്‍ മൂന്നാം തലമുറ അവതരിപ്പിച്ചു

മുംബയ്: മാരുതിയുടെ കോംപാക്ട് സെഡാന്‍ ശ്രേണിയിലെ ജനപ്രിയ മോഡല്‍ സ്വിഫ്റ്റ് ഡിസയറിന്‍റെ മൂന്നാം തലമുറ കന്പനി അവതരിപ്പിച്ചു. വാണിജ്യാടിസ്ഥവനത്തില്‍ പുതിയ വാഹനം അടുത്ത

author-image
praveen prasannan
New Update
മാരുതി സ്ഫിറ്റ് ഡിസയര്‍ മൂന്നാം തലമുറ അവതരിപ്പിച്ചു

മുംബയ്: മാരുതിയുടെ കോംപാക്ട് സെഡാന്‍ ശ്രേണിയിലെ ജനപ്രിയ മോഡല്‍ സ്വിഫ്റ്റ് ഡിസയറിന്‍റെ മൂന്നാം തലമുറ കന്പനി അവതരിപ്പിച്ചു. വാണിജ്യാടിസ്ഥവനത്തില്‍ പുതിയ വാഹനം അടുത്ത മാസം 16ന് പുറത്തിറങ്ങും.

രൂപത്തില്‍ ചെറിയ മാറ്റങ്ങളുണ്ട്. പതിനായിരം രൂപ മുന്‍കൂര്‍ ഈടാക്കി പല ഡീലര്‍മാരും പ്രി ബുക്കിംഗ് തുടങ്ങിയിട്ടുണ്ട്.

മാരുതിയുടെ പുതിയ ലൈറ്റ് വെയിറ്റ് പ്ളാറ്റിഫോമാണ് പുതിയ വാഹനത്തിന്. ക്രോം ഫിനിഷിംഗില്‍ പുതിയ ഡിസൈനിലുള്ള ഹെക്സഗ ണല്‍ ഗ്രില്‍ ന്യുജന്‍ ഭാവം നല്‍കുന്നു. ഡേ ടൈം റണ്ണിംഗ് ലൈറ്റിനൊപ്പം എല്‍ ഇ ഡി ഹെഡ്ലാന്പ്, ഫോഗ് ലാന്പ്, പുതിയ അലോയ് വീല്‍ എന്നിവയുമുണ്ട്.

പുതിയ മോഡലിന് പഴയത്തിനേക്കാള്‍ 40 എം എം വീതി കൂടുതലുണ്ട്. കൂടുതല്‍ സുഖകരമായ മുന്നില്‍ 20 എം എം ഷോള്‍ഡര്‍ റൂം, പിന്നില്‍ 30 എം എം ഷോള്‍ഡര്‍ റൂം അധികം നല്‍കിയിട്ടുണ്ട്. ബൂട്ട് സ്പേസ് 378 ലിറ്ററാക്കി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. വീല്‍ ബേസിലും വര്‍ദ്ധനയുണ്ട്.

പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ ലഭ്യമാണ്. പെട്രോള്‍ പതിപ്പിന് 1.2 ലിറ്റര്‍ ഫോ സിലിണ്ടര്‍ എഞ്ചിനും ഡീസല്‍ പതിപ്പിന് 1.3 ലിറ്റര്‍ മള്‍ട്ടി~ജറ്റ് എഞ്ചിനുമാണ് കരുത്തേകുക. പെട്രോള്‍ എഞ്ചിന് 83 ബി എച്ച് പി കരുത്തും 115 എന്‍ എം ടോര്‍ക്കുമുണ്ട്. ഡീസല്‍ എഞ്ചിന് 74 ബി എച്ച് പി കരുത്തും 190 എന്‍ എം ടോര്‍ക്കുമുണ്ട്.

അകത്തളം ബ്ളാക്ക്, ബീജ് ഡ്യുവല്‍ ടോണ്‍ നിറത്തിലാണ്. കൂടുതല്‍ ഇടം നല്‍കിയാണ് അകത്തളം ഒരുക്കിയത്. ഡാഷ് ബോര്‍ഡിലും സ്റ്റിയറിംഗ് വീലിലും വുഡന്‍ സ്റ്റൈല്‍ ഉള്‍പ്പെടുത്തി.

7 ഇഞ്ച് സ്മാര്‍ട്ട് പ്ളേ ടച്ച് സ്ക്രീന്‍ സിസ്റ്റം ഉണ്ട്. ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗ്, ആന്‍റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം എന്നിവ എല്ലാ വകഭേദങ്ങളിലും ഉള്‍പ്പെടുത്തും.

maruthi swift dszire third generation