
ന്യൂഡല്‍ഹി: ഇന്ത്യയിലെ മുന്‍ നിര കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ മൊത്ത വില്‍പനയില്‍ വര്‍ധനവ്. ഫെബ്രുവരി മാസത്തെ മൊത്ത വ്യാപാരത്തില്‍ 1,97,471 യൂണീറ്റുകളാണ് കമ്പനി വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 1,72,321 യൂണിറ്റുകളായിരുന്നു. 15 ശതമാനമാണ് വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.
മൊത്തം ആഭ്യന്തര പാസഞ്ചര്‍ വാഹന വില്‍പന 9 ശതമാനം വര്‍ധിച്ച് 1,60,271 യൂണിറ്റിലെത്തി. മുന്‍ വര്‍ഷം ഇത് 147,467 യൂണിറ്റായിരുന്നു. ആള്‍ട്ടോ, എസ് പ്രസ് ഉള്‍പ്പെടെയുള്ള മിനി സെഗ്മെന്റ് കാറുകളുടെ വില്‍പന 14,782 യൂണിറ്റായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇത് 21,875 യൂണിറ്റായിരുന്നു.