ഇന്ത്യയില്‍ തിരിച്ചെത്താന്‍ ഒരുങ്ങി മാരുതി സെന്‍

നീണ്ട ഇടവേളയ്ക്കു ശേഷം വീണ്ടും ഇന്ത്യന്‍ വിപണിയിലേക്ക് തിരിച്ചുവരവിന് ഒരുങ്ങി മാരുതി സെന്‍.

author-image
anu
New Update
ഇന്ത്യയില്‍ തിരിച്ചെത്താന്‍ ഒരുങ്ങി മാരുതി സെന്‍

 

ന്യൂഡല്‍ഹി: നീണ്ട ഇടവേളയ്ക്കു ശേഷം വീണ്ടും ഇന്ത്യന്‍ വിപണിയിലേക്ക് തിരിച്ചുവരവിന് ഒരുങ്ങി മാരുതി സെന്‍. മിനി എസ്യുവിയുടെ രൂപത്തിലാകും എത്തുകയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ബ്രെസയില്‍ നിന്ന് ഈ പുതിയ മിനി എസ്യുവിക്കായി മാരുതി സുസുക്കി ചില ഡിസൈന്‍ സൂചനകള്‍ കടമെടുക്കുമെന്നാണ് പ്രതീക്ഷ. സെന്‍ മിനി-എസ്യുവിക്ക് വലിയ അലോയ് വീലുകളും വിശാലമായ ബൂട്ട് സ്‌പേസും നല്‍കാനും സാധ്യതയുണ്ട്.

എസ്യുവിയില്‍ വാഗ്ദാനം ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന സുരക്ഷാ ഫീച്ചറുകളില്‍ ഉഞഘകളോട് കൂടിയ എല്‍ഇഡി ഹെഡ്ലാമ്പുകള്‍, മള്‍ട്ടിപ്പിള്‍ എയര്‍ബാഗുകള്‍, ഇബിഡി ഉള്ള എബിഎസ്, ഇഎസ്‌സി, ഓട്ടോ വൈപ്പറുകള്‍ മുതലായവ ഉള്‍പ്പെടുന്നു. കണക്റ്റിവിറ്റി ഫീച്ചറുകള്‍ ആന്‍ഡ്രോയിഡ് ഓട്ടോ/ ആപ്പില്‍ കാര്‍പ്ലേ കണക്റ്റിവിറ്റി, ഇന്‍ഫോടെയ്ന്‍മെന്റ് ടച്ച്സ്‌ക്രീന്‍ എന്നിവയും ഉള്‍പ്പെടുത്തും.

 

automobile maruthi zen