ആകർഷകമായ വിലയില്‍ മാരുതി ഇഗ്നിസ് ബുക്കിങ്‌ ആരംഭിച്ചു......

പുതുവർഷത്തിൽ ഇന്ത്യൻ വാഹന വിപണിയില്ഏറെ പ്രതീക്ഷയോടെ പുറത്തിറങ്ങുന്ന മാരുതി ഇഗ്നിസ് ബുക്കിങ് ആരംഭിച്ചു. ഓൺലൈൻ വഴി മാരുതിയുടെ പ്രീമിയം ഡീലര്ഷി പ്പായ നെക്സ വെബ് സൈറ്റിൽ 11,000 രൂപ നല്കി ഇപ്പോൾ ബുക്ക് ചെയ്യാം. ബലോനോയ്ക്കും എസ്-ക്രോസിനും ശേഷം നെക്സ യിലൂടെ നിരത്തിലെത്തുന്ന കമ്പനിയുടെ മൂന്നാമത്തെ വാഹനമാണിത്.

author-image
Greeshma G Nair
New Update
ആകർഷകമായ വിലയില്‍ മാരുതി ഇഗ്നിസ് ബുക്കിങ്‌ ആരംഭിച്ചു......

പുതുവർഷത്തിൽ ഇന്ത്യൻ വാഹന വിപണിയില്ഏറെ പ്രതീക്ഷയോടെ പുറത്തിറങ്ങുന്ന മാരുതി ഇഗ്നിസ് ബുക്കിങ് ആരംഭിച്ചു. ഓൺലൈൻ വഴി മാരുതിയുടെ പ്രീമിയം ഡീലര്ഷി പ്പായ നെക്സ വെബ് സൈറ്റിൽ 11,000 രൂപ നല്കി ഇപ്പോൾ ബുക്ക് ചെയ്യാം. ബലോനോയ്ക്കും എസ്-ക്രോസിനും ശേഷം നെക്സ യിലൂടെ നിരത്തിലെത്തുന്ന കമ്പനിയുടെ മൂന്നാമത്തെ വാഹനമാണിത്.

ജനുവരി 13-ന് ഔദ്യോഗികമായി ഇഗ്നിസ് അവതരിപ്പിക്കും . ആദ്യഘട്ട ബുക്കിങ്ങിൽ 4 മുതല് 8 ആഴ്ച വരെയാണ് വെയ്റ്റിങ് പിരീഡ്.
ടോള്ബോ യ് ഹാച്ച് സ്റ്റൈലിൽ വേറി ട്ട രൂപത്തില് പ്രീമിയം ക്രോസ് ഓവർ ശ്രേണി എളുപ്പത്തിൽ   പിടിച്ചെടുക്കാനാണ് മാരുതി ലക്ഷ്യമിടുന്നത്
ക്ലാസിക് ലുക്കിനൊപ്പം വിദേശ നിരത്തുകളിൽ സുപരിചതമായ മുഖഭാവത്തിലാണ്ഇ ഗ്നിസിന്റെ വരവ്. വില സംബന്ധിച്ച കൃത്യമായ വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല, എങ്കിലും 5-8 ലക്ഷത്തിനുള്ളിലായിരിക്കും ഏകദേശ വിപണി വില. മാരുതി ശ്രേണിയിൽ റിറ്റ്സിന് പകരക്കാരനായെത്തുന്ന വാഹനമെന്ന പ്രത്യേകതയും പുത്തൻ ഇഗ്നിസിനുണ്ട്. പതിനൊന്ന് വകഭേദങ്ങളിൽ ഒമ്പത് നിറങ്ങളില് വാഹനം ലഭ്യമാകും.

1.2 ലിറ്റർ പെട്രോൾ ,1.3 ലിറ്റർ ഡീസല്എ ഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്. പെട്രോൾ -ഡീസൽ
പതിപ്പുകളില്ഓ ട്ടോമാറ്റിക് വകഭേദവും ലഭ്യമാകും. ബലേനോ നിർമിച്ച അതേ പ്ലാറ്റ്‌ഫോമിൽ ഇഗ് നീസിന്റെ നിർമാണം ഹരിയാനയിലെ ഗുരുഗ്രാം പ്ലാറ്റിലാണ്. നേരത്തെ 2016 തുടക്കത്തിൽ
ഇഗ്നിസ് പുറത്തിറക്കാന് കമ്പനി തീരുമാനിച്ചിരുന്നെങ്കിലും വിറ്റാര ബ്രെസ, ബലേനോ മോഡലുകളുടെ ഗംഭീര വിജയം തുടരുന്ന സാഹചര്യം കണക്കിലെടുത്ത് ലോഞ്ചിങ് നീട്ടുകയായിരുന്നു.

ഉയരത്തിൽ വാഗൺ ആറിനോട് ചെറിയ സാമ്യമുണ്ട് ഇഗ്നിസിന്. ഇതൊഴിച്ചു നിർത്തിയാൽ പൂർണമായും മാരുതി ശ്രേണിയിൽ ന്യൂ ജൻ ലുക്കിലാണ് വരവ്. എൽ ഇ ഡി ടൈം റണ്ണിങ് ലാംപും പ്രെജക്റ്റര്ഹെ ഡ്ലാപും ഉയര്ന്ന ബോണറ്റും പുതമയാര്ന്ന ഗ്രില്ലും മുൻവശത്തിനു മസിൽമാൻ രൂപം നൽകുന്നു . പുറത്തേക്ക് തള്ളി നിൽക്കുന്ന വീൽ ആർച് വലിയൊരു കാറിന്റെ പരിവേഷവും ഇഗ്നീസിന് നൽകുന്നു.

1.2 ലിറ്റർ പെട്രോൾ ഡീസൽ പതിപ്പ് 74 ബിഎച്ച്പി കരുത്തും 190 എൻ എം ടോർക്കും നൽകും . ഡിസംബർ തുടക്കത്തില് നടത്തിയ യൂറോ NCAP ക്രാഷ് ടെസ്റ്റില് സ്വന്തമാക്കി സുരക്ഷയിലും കേമനാണെന്ന് തെളിയിച്ചിരുന്നു. ഹ്യുണ്ടായി I20 ആക്ടീവ്, മഹീന്ദ്ര KUV100 എന്നീ മോഡലുകളാകും ഇഗ്നീസിന്റെ മുഖ്യ എതിരാളികൾ .

maruti suzuki ignis