/kalakaumudi/media/post_banners/48f9b902517417cebdef60838173e3c367f2ad42f602506ebc5aab86f1d7e0fe.jpg)
ഇന്ത്യയുടെ ഡ്രൈവിംഗ് സ്വപ്നങ്ങൾക്ക് എന്നും പിന്തുണ നൽകിയിട്ടുള്ള വാഹനമാണ് മാരുതി . ഇന്ത്യന്‍ സംസ്‌കാരത്തെ സ്വാധീനിച്ച പ്രധാന ഘടകങ്ങളില്‍ ഒന്ന് മാരുതിയാണെന്ന് തെല്ലും സംശയമില്ലാതെ പറയാന്‍ സാധിക്കും.
എല്ലാം തികഞ്ഞ കാറാണ് മാരുതി 800 എന്ന് അവകാശവാദം ഒരിക്കലും ഉന്നയിക്കാന്‍ സാധിക്കില്ല.
ഉയര്‍ന്ന ഇന്ധനക്ഷമതയും കുറഞ്ഞ വിലയും മാരുതി 800 ന്റെ പ്രചാരം കുത്തനെ വര്‍ധിപ്പിക്കുകയായിരുന്നു. ഒരുപക്ഷെ ഇന്ത്യ കാത്തിരുന്നതും, ഇന്ത്യയെ കാത്തിരുന്നതുമായ മോഡലാണ് മാരുതി 800 .
മാരുതി 800 ന്റെ ഉത്പാദനം നിര്‍ത്തിവെയ്ക്കാന്‍ മാരുതി തീരുമാനമെടുക്കുമ്പോള്‍ ഏകദേശം 2.66 മില്യണ്‍ യൂണിറ്റുകളാണ് രാജ്യത്ത് അത് വരെയും വില്‍ക്കപ്പെട്ടത്. ഇന്ത്യന്‍ നിരത്തുകളില്‍ ഇപ്പോഴും നിറസാന്നിധ്യമായി തുടരാന്‍ ഇപ്പോഴും മാരുതി 800 ന് സാധിക്കുന്നു എന്നതാണ് മാരുതിയുടെ ഏറ്റവും വലിയ വിജയവും.
ട്രാക്ക് മത്സരങ്ങളിലേക്ക് ഒരു കാലത്ത് കടക്കാനുള്ള ചെലവ് കുറഞ്ഞ മാര്‍ഗമായാണ് മാരുതി 800 നെ കരുതിയിരുന്നത്.
ഏറ്റവും ചെലവ് കുറഞ്ഞ കണ്‍വേര്‍ട്ടിബിള്‍ മോഡല്‍ ഒരുക്കാന്‍ മാരുതി 800 നെ കഴിഞ്ഞേയുള്ളൂ ബാക്കി എല്ലാവരും.മാരുതി 800 ന്റെ അത്ര ഗ്ലാമര്‍ പരിവേഷം പില്‍ക്കാലത്ത് മറ്റ് മോഡലുകള്‍ക്ക് ലഭിച്ചിട്ടുണ്ടോ എന്നതും സംശയമാണ്.