
ഈ വർഷം തുടർച്ചയായ രണ്ടാമത്തെ വിജയം ലക്ഷ്യമിട്ട് മാരുതി പുറത്തിറക്കുന്ന ബലേനോ RS ബുക്കിങ് ആരംഭിച്ചു. കമ്പനിയുടെ പ്രീമിയം ഡീലർഷിപ്പായ നെക്സ വെബ്സൈറ്റിലുടെ 11000 രൂപ നല്കി ബലേനോ RS ഇപ്പോൾ ബുക്ക് ചെയ്യാം. കഴിഞ്ഞ ഡല്ഹി ഓട്ടോ എക്സ് പോയിൽ ആദ്യമായി അവതരിപ്പിച്ച RS അടുത്ത മാസം മാർച്ച് 3-ന് ഔദ്യോഗികമായി ഇന്ത്യയിൽ പുറത്തിറക്കും. അധിക കരുത്ത് പ്രധാനം ചെയ്യുന്ന പുതിയ 1.0 ലിറ്റര്ബൂസ്റ്റര്ജെറ്റ് എഞ്ചിനാണ് വാഹനത്തിന്റെ പ്രധാന സവിശേഷത.
ഇന്ത്യയിൽ ബൂസ്റ്റര്ജെ റ്റ് എഞ്ചിനിൽ പുതിയ പരീക്ഷണത്തിന് തുടക്കം കുറിക്കാനൊരുങ്ങുന്ന മാരുതി എഞ്ചിന്ക രുത്ത് പ്രകടമാക്കുന്ന ടീസർ വീഡിയോ നേരത്തെ പുറത്തുവിട്ടിരുന്നു. 998 സിസി ത്രീ സിലിണ്ടര് ടര്ബോ -പെട്രോള് ബൂസ്റ്റര്ജെറ്റ് എഞ്ചിന്പ രമാവധി 5500 ആര്പി എമ്മില് 100 ബിഎച്ച്പി കരുത്തും പരമാവധി 1700 ആര്പി എമ്മില് 150 എന്എം ടോർക്ക്മാണ് നല്കുക. എന്നാൽ ആഗോള വിപണിയിൽ ഇതേ എഞ്ചിന് 1110 ബിഎച്ച്പി കരുത്തും 175 എൻ എം ടോർക്കുമേകും. ബലേനോയുടെ ഉയർന്ന ആൽഫ വകഭേദത്തിൽ മാത്രമാണ് RS പതിപ്പ് ലഭ്യമാകുക.