മാരുതി സുസൂക്കിയുടെ ബലെനോ ആര്‍ എസ് ഇന്ത്യന്‍ വിപണിയില്‍

മാരുതി സുസൂക്കിയുടെ ഏറ്റവും പ്രശസ്തമായ മോഡല്‍ ബലെനോ ആര്‍ എസ് ഇന്ത്യന്‍ വിപണിയില്‍. കരുത്തുറ്റ പുതിയ 1.0 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് എഞ്ചിനാണ് വാഹനത്തിന്റെ പ്രധാന സവിശേഷത. 8.69 ലക്ഷം രൂപയാണ് വില.

author-image
Greeshma G Nair
New Update
മാരുതി സുസൂക്കിയുടെ ബലെനോ ആര്‍ എസ് ഇന്ത്യന്‍ വിപണിയില്‍

മുംബൈ: മാരുതി സുസൂക്കിയുടെ ഏറ്റവും പ്രശസ്തമായ മോഡല്‍ ബലെനോ ആര്‍ എസ് ഇന്ത്യന്‍ വിപണിയില്‍. കരുത്തുറ്റ പുതിയ 1.0 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് എഞ്ചിനാണ് വാഹനത്തിന്റെ പ്രധാന സവിശേഷത. 8.69 ലക്ഷം രൂപയാണ് വില.

5500 ആര്‍പിഎമ്മില്‍ 100 ബിഎച്ച്പി കരുത്തും പരമാവധി 1700 ആര്‍പിഎമ്മില്‍ 150 എന്‍എം ടോര്‍ക്കു നല്‍കുന്ന 98 സിസി ത്രീ സിലിണ്ടര്‍ ടര്‍ബോപെട്രോള്‍ ബൂസ്റ്റര്‍ജെറ്റ് എഞ്ചിനാണ് വാഹനത്തിന്.

എന്നാല്‍ ആഗോള വിപണിയില്‍ ഇതേ എഞ്ചിന്‍ 1110 ബിഎച്ച്പി കരുത്തും 175 എന്‍എം ടോര്‍ക്കുമേകും. 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

maruti suzuki