
പുതുതലമുറ വാഗണ്‍ ആറിനും ബലെനോ ഫെയ്സ്ലിഫ്റ്റിനും ശേഷം പുത്തന്‍ ഇഗ്‌നിസിനെ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് മാരുതി സുസുക്കി. ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു. ഡീലര്‍ഷിപ്പില്‍ നിും ക്യാമറ പിടികൂടിയ 2019 ഇഗ്‌നിസ് ഫെയ്സ്ലിഫ്റ്റിന്റെ ചിത്രങ്ങള്‍, മോഡലിന്റെ വരവ് അടുത്തെന്ന സൂചന നല്‍കുന്നു. പ്രാരംഭ പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയില്‍ ഇഗ്‌നിസ് തുടരാന്‍ തുടങ്ങിയിട്ട നാളുകള്‍ കുറച്ചേറെയായി. പുതിയ ഇടക്കാല അപ്ഡേറ്റ് ഹാച്ച്ബാക്കിന് പുതുമ സമര്‍പ്പിക്കും. ഡിസൈനില്‍ വിപ്ലവങ്ങളൊന്നും ഇഗ്‌നിസ് ഫെയ്സ്ലിഫ്റ്റ് കുറിക്കുന്നില്ല. ഹെഡ്ലാമ്പുകളും ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകളും ഗ്രില്ലും ബമ്പറും പഴയ മോഡലിന് സമാനം. ടെയില്‍ലാമ്പുകളിലും പിന്‍ ബമ്പറിലും പരിഷ്‌കാരങ്ങള്‍ ഒരുങ്ങുന്നില്ല. എന്നാല്‍ റൂഫ് റെയിലുകള്‍ കാറില്‍ കാണാം. റൂഫ് റെയിലുകളില്ലാതെയാണ് ഇഗ്‌നിസ് ഇത്രകാലം വില്‍പ്പനയ്ക്ക് വന്നത്. പുതിയ ഫെയ്സ്ലിഫ്റ്റ് പതിപ്പില്‍ ദൃശ്യമായ പ്രധാന മാറ്റവും ഇതുതന്നെ. ഉള്ളില്‍ ഡാഷ്ബോര്‍ഡിലും സീറ്റ് ഫാബ്രിക്കുകളിലും പരിഷ്‌കാരങ്ങളുണ്ടാവുമെന്നാണ് സൂചന. ബലെനോയ്ക്കും വാഗണ്‍ആറിനും ലഭിച്ചതുപോലെ പുത്തന്‍ സ്മാര്‍ട്ട് സ്റ്റുഡിയോ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം പ്രീമിയം ഇഗ്‌നിസിനും പ്രതീക്ഷിക്കാം.
പ്രീമിയം നിരയില്‍ മത്സരം മുറുകുന്നത് പ്രമാണിച്ച് ഉള്ളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കാനാവും മാരുതി ശ്രമിക്കുക. നടപ്പിലാവുന്ന സുരക്ഷാ ചട്ടങ്ങള്‍ മുന്‍നിര്‍ത്തി സീറ്റ് ബെല്‍റ്റ് അലേര്‍ട്ട് സംവിധാനം, വേഗ മുറിയിപ്പ് സംവിധാനം, പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം തുടങ്ങിയ സജ്ജീകരണങ്ങള്‍ ഇഗ്‌നിസ് ഫെയ്സ്ലിഫ്റ്റിന് കമ്പനി നല്‍കും.
നിലവില്‍ എയര്‍ബാഗും എബിഎസും ഇബിഡിയും ഇഗ്‌നിസ് വകഭേദങ്ങളില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളാണ്. എന്‍ജിനില്‍ മാറ്റങ്ങളുണ്ടായിരിക്കില്ല. 1.2 ലിറ്റര്‍ ഗ12 പെട്രോള്‍ എന്‍ജിന് 83 ബിഎച്ച്പി കരുത്തും 113 എന്‍എം ടോര്‍ക്യൂവും
പരമാവധി കുറിക്കാനാവും. അഞ്ചു സ്പീഡ് മാനുവല്‍, അഞ്ചു സ്പീഡ് എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ഹാച്ച്ബാക്കിലുണ്ട്. നേരത്തെ 1.3 ലിറ്റര്‍ ഡീസല്‍ പതിപ്പും ഇഗ്നിസിലുണ്ടായിരുന്നു. പക്ഷെ വില്‍പനയില്ലാത്തതുകൊണ്ട് മോഡലിനെ കമ്പനി പിന്‍വലിച്ചു. സിഗ്മ, ഡെല്‍റ്റ, സീറ്റ, ആല്‍ഫ എന്നിങ്ങനെ നാലു വകഭേദങ്ങളിലാണ് ഇഗ്‌നിസിനെ മാരുതി പുറത്തിറക്കുന്നത്. പുതിയ മോഡലിലും ഈ പതിവ് തുടരും.
നിലവില്‍ 4.75 ലക്ഷം മുതല്‍ 7.13 ലക്ഷം രൂപ വരെയാണ് മോഡലിന്റെ വിലസൂചിക. ഒരുപക്ഷെ നാമമാത്രമായ വിലവര്‍ദ്ധനവ് ഇഗ്‌നിസ് ഫെയ്സ്ലിഫ്റ്റില്‍ പ്രാബല്യത്തില്‍ വരും. 25 -ന് മോഡലിനെ മാരുതി അവതരിപ്പിക്കുമൊണ് വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. ഇഗ്‌നിസ് ഫെയ്സ്ലിഫ്റ്റിന് തൊട്ടുപിന്നാലെ പുതിയ 1.5 ലിറ്റര്‍ സിയാസ് ഡീസല്‍ സെഡാനെയും കമ്പനി വിപണിയില്‍ എത്തിക്കും. മാരുതി സുസുക്കി വികസിപ്പിച്ച 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് വരാനിരിക്കുന്ന സിയാസിന്റെ മുഖ്യവിശേഷം.