/kalakaumudi/media/post_banners/3300225b1e635a8f0fabbfbe4deed7ab2e1d8db1cc7307fda676c9de15e9c3ff.jpg)
ന്യൂഡൽഹി : ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതിയുടെ അറ്റാദായത്തിൽ 16 ശതമാനം വർധന.
1,709 കോടി രൂപയാണ് നാലാം പാദത്തിലെ മാരുതിയുടെ അറ്റാദായം.
മാരുതിയുടെ കാർ വിൽപ്പനയിലും 15 ശതമാനത്തിെൻറ വർധന രേഖപ്പെടുത്തി.
4,14,439 കാറുകളാണ് മാരുതി അവസാന പാദത്തിൽ വിറ്റത്. 31,771 യൂണിറ്റുകൾ കയറ്റി അയക്കുകയും ചെയ്തിട്ടുണ്ട്.
മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിെൻറ നാലാം പാദത്തിലാണ് വർധന രേഖപ്പെടുത്തിയത്.
ഒാഹരിയൊന്നിന് 75 രൂപ ഡിവിഡൻറ് നൽകാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
