/kalakaumudi/media/post_banners/6b961325d0e77bd9617889b3b03e12f899a8f7dbed32d4426c3ac6ebbc3345d7.jpg)
മാരുതി സുസുക്കി പുറത്തിറക്കിയ ജനപ്രീതി നേടിയ മോഡലാണ് സ്വിഫ്റ്റ്. ഇപ്പോഴിതാ സ്വിഫ്റ്റിന്റെ സിഎന്‍ജി പതിപ്പ് പുറത്തിറക്കാനൊരുങ്ങുകയാണ് മാരുതി.
ആള്‍ട്ടോ, വാഗണ്‍ആര്‍, സെലീറിയോ, ഈക്കോ, എര്‍ട്ടിഗ എന്നീ വേരിയന്റുകളുടെ സിഎൻജി പതിപ്പ് പുറത്തിറക്കുമെന്ന് മാരുതി നേരത്തെ തന്നെ വാർത്തകൾ പുറത്തുവിട്ടിരുന്നു.
സ്വിഫ്റ്റിന്റെ സിഎന്‍ജി പതിപ്പ് ഇന്ത്യന്‍ നിരത്തുകളില്‍ ടെസ്റ്റ് ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
സ്വിഫ്റ്റിന്റെ സിഎൻജി പതിപ്പിന് 32.52 കിലോമിറ്റര്‍ വരെ മൈലേജ് ലഭിക്കുമെന്ന് റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഷോര്‍ട്ട് സര്‍ക്യൂട്ട് പ്രിവ്ന്‍ഷന്‍, ടാങ്ക് ലീക്കിങ് പ്രവന്‍ഷന്‍, കൊളിഷന്‍ റെസിസ്റ്റന്റ് തുടങ്ങി നിരവധി പുത്തൻ സവിശേഷതകളുമായാകും പുത്തൻ സ്വിഫ്റ്റ് നിരത്തിലെത്തുന്നത്.
1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനോട് കിടപിടിക്കുന്ന പവറും വാഹനത്തിനുണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.