ബെനെല്ലിയുടെ TRK 502 സ്വന്തമാക്കി മീര അനിലും ഭർത്താവും

ബൈക്ക് ഷോറൂമിൽ നിന്നു സ്വീകരിക്കുന്നതിന്റെ ചിത്രങ്ങളും വിഡിയോയും മീര സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്

author-image
santhisenanhs
New Update
ബെനെല്ലിയുടെ TRK 502 സ്വന്തമാക്കി മീര അനിലും ഭർത്താവും

ഇറ്റാലിയൻ ബൈക്ക് നിർമ്മാതാക്കളായ ബെനെല്ലിയുടെ ആഡംബര മോഡലായ TRK 502 സ്വന്തമാക്കി അവതാര മീര അനിലും ഭർത്താവ് വിഷ്ണുവും. 4.80 ലക്ഷം ആണ് ഇതിന്റെ എക്‌സ്-ഷോറൂം വില. ബൈക്ക് ഷോറൂമിൽ നിന്നു സ്വീകരിക്കുന്നതിന്റെ ചിത്രങ്ങളും വിഡിയോയും മീര സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി പേരാണ് താരത്തിന്‍റെ പോസ്റ്റിനു ആശംസകളുമായി എത്തിയിരിക്കുന്നത്.

ഇറ്റാലിയൻ ബൈക്ക് നിർമ്മാതാക്കളായ ബെനെല്ലി ഈ വർഷത്തിന്റെ തുടക്കത്തിലാണ് ഭാരത് സ്റ്റേജ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കും വിധം പരിഷ്കരിച്ച TRK 502 അഡ്വഞ്ചർ ബൈക്ക് ഇന്ത്യയിൽ വില്പനക്കെത്തിച്ചത്. മെറ്റാലിക് ഡാർക്ക് ഗ്രേ, പ്യൂർ വൈറ്റ്, ബെനെല്ലി റെഡ് എന്നിങ്ങനെ 3 നിറങ്ങളിൽ ലഭ്യമായ ബിഎസ്6 ബെനെല്ലി TRK 502-യ്ക്ക് 4.80 ലക്ഷം ആയിരുന്നു എക്‌സ്-ഷോറൂം വില.

meera anil actress anchor bike bs6 benelli trk 502