
എം ജി എന്ന വാഹന നിർമ്മാതാക്കൾ ഇന്ത്യയിലും ചുവടുറപ്പിക്കാനൊരുങ്ങുന്നു. എം ജി ഇന്ത്യയിൽ അവതരിപ്പിക്കുന്ന ആദ്യ വാഹനം ഹെക്ടർ ആകുമെന്നാണ് സൂചന. ഷാങ്ഹായിൽ നടന്ന ചടങ്ങിലാണ് വാഹനത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. ആദ്യ വാഹനം എസ്‌യുവിയും രണ്ടാം വാഹനം ഏഴു സീറ്റുള്ള ഇൗ ഇലക്ട്രിക് എസ്‌യുവിയുമാകുമെന്നാണ് സൂചനകൾ. 14 ലക്ഷം മുതൽ 18 ലക്ഷം വരെയാണ് എസ് യു വി വാഹനങ്ങളുടെ വില. തുടക്കം 80000 വാഹനങ്ങളും, വരും വർഷങ്ങളിൽ രണ്ടു ലക്ഷം വാഹനങ്ങളും പുറത്തിറക്കാനാണ് കമ്പനിയുടെ തീരുമാനം. എം ജിയിലൂടെ 1500 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും കമ്പനി പറയുന്നു.