മിനി കൂപ്പർ കൺട്രിമാൻ! കൊക്കിലൊതുങ്ങും ഈ വമ്പൻ

2021 മിനി കൺട്രിമാൻ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിൽ പുറത്തിറക്കി. നിരവധി പ്രത്യേകതകളുമായാണ് കൺട്രിമാൻറെ വരവ്. പരിഷ്​കരിച്ച ഗ്രില്ലും എൽ.ഇ.ഡി ഹെഡ്‌ലാമ്പുകൾക്കൊപ്പം പുതിയ ബമ്പറും പുറംമോടിയിൽ ചില്ലറ മാറ്റമൊന്നുമല്ല വരുത്തിയിട്ടുള്ളത്. സ്റ്റാൻഡേർഡ് കൺട്രിമാൻ കൂപ്പർ എസ് വേരിയന്‍റിൽ എൽ.ഇ.ഡി ഹെഡ്‌ലാമ്പുകൾ, ഫോഗ് ലാമ്പുകൾ, പനോരമിക് സൺറൂഫ്, പവർഡ് ടെയിൽഗേറ്റ്, റിയർ വ്യൂ ക്യാമറ, ഡ്രൈവറിനായി മെമ്മറി ഫംഗ്ഷനോടുകൂടിയ പവേർഡ് ഫ്രണ്ട് സീറ്റുകൾ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, 6.5 ഇഞ്ച് ഡിസ്‌പ്ലേയുള്ള ഇൻഫോടെയ്ൻമെന്‍റ്​ സിസ്റ്റം ബ്ലൂടൂത്ത് കണക്റ്റിവിറ്റി, എയർബാഗുകൾ, ഇ.ബി.എസ്​, ട്രാക്ഷൻ കൺട്രോൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.

New Update
മിനി കൂപ്പർ കൺട്രിമാൻ! കൊക്കിലൊതുങ്ങും ഈ വമ്പൻ

2021 മിനി കൺട്രിമാൻ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിൽ പുറത്തിറക്കി. നിരവധി പ്രത്യേകതകളുമായാണ് കൺട്രിമാൻറെ വരവ്. പരിഷ്കരിച്ച ഗ്രില്ലും എൽ.ഇ.ഡി ഹെഡ്‌ലാമ്പുകൾക്കൊപ്പം പുതിയ ബമ്പറും പുറംമോടിയിൽ ചില്ലറ മാറ്റമൊന്നുമല്ല വരുത്തിയിട്ടുള്ളത്.

സ്റ്റാൻഡേർഡ് കൺട്രിമാൻ കൂപ്പർ എസ് വേരിയന്‍റിൽ എൽ.ഇ.ഡി ഹെഡ്‌ലാമ്പുകൾ, ഫോഗ് ലാമ്പുകൾ, പനോരമിക് സൺറൂഫ്, പവർഡ് ടെയിൽഗേറ്റ്, റിയർ വ്യൂ ക്യാമറ, ഡ്രൈവറിനായി മെമ്മറി ഫംഗ്ഷനോടുകൂടിയ പവേർഡ് ഫ്രണ്ട് സീറ്റുകൾ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, 6.5 ഇഞ്ച് ഡിസ്‌പ്ലേയുള്ള ഇൻഫോടെയ്ൻമെന്‍റ് സിസ്റ്റം ബ്ലൂടൂത്ത് കണക്റ്റിവിറ്റി, എയർബാഗുകൾ, ഇ.ബി.എസ്, ട്രാക്ഷൻ കൺട്രോൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.

39.50 ലക്ഷം രൂപ (എക്‌സ്‌ഷോറൂം, ഇന്ത്യ) ആണ് കൺട്രിമാന് വിലയിട്ടിരിക്കുന്നത്. 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ 192 എച്ച് പി, കരുത്തും 280 എൻഎം ടോർക്കും ഉത്പാദിപ്പിക്കും.

7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സാണ് സ്റ്റാേൻറർഡ് വാഹനത്തിന്. ഉയർന്ന വേരിയന്‍റിൽ ഡിസിടി 'സ്പോർട്' ഗിയർബോക്സ് നൽകിയിട്ടുണ്ട്. കൺട്രിമാന് 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ 7.5 സെക്കൻഡ് മതി.

ബിഎംഡബ്ല്യു എക്‌സ് 1, വോൾവോ എക്‌സ്‌സി 40 തുടങ്ങിയ ഭീമന്മാരാണ് കൺട്രിമാൻറെ പ്രധാന എതിരാളികൾ.

mini countryman