മിത്സുബിഷി ഔട്ട്ലാന്‍ഡര്‍ വീണ്ടും

ഒരിക്കല്‍ ഇന്ത്യ വിട്ട ഔട്ട്ലാന്‍ഡര്‍ വീണ്ടും വരുന്നു. എസ് യു വി വിപണിയില്‍ ടൊയോട്ടയുടെ ഫോര്‍ച്ചൂണറിന് വെല്ലുവിളി

author-image
praveen prasannan
New Update
മിത്സുബിഷി ഔട്ട്ലാന്‍ഡര്‍ വീണ്ടും

ഒരിക്കല്‍ ഇന്ത്യ വിട്ട ഔട്ട്ലാന്‍ഡര്‍ വീണ്ടും വരുന്നു. എസ് യു വി വിപണിയില്‍ ടൊയോട്ടയുടെ ഫോര്‍ച്ചൂണറിന് വെല്ലുവിളി ഉയര്‍ത്തുകയാണ് മിത്സുബിഷിയുടെ ലക്ഷ്യം.

ഇതിനായി മികച്ച സൌകര്യങ്ങളും സവിശേഷതകളും പുതിയ ഔട്ട്ലാന്‍ഡരിലുണ്ടാകും. ഡൈനാമിക് ഷീല്‍ഡ് ഡിസൈയനില്‍ തീര്‍ത്ത മുന്‍ഭാഗം എസ് യു വികള്‍ക്ക് ഇണങ്ങിയ ശക്തമായ പ്രതിഛായ സൃഷ്ടിക്കും. മുന്‍ മോഡലിനേക്കാള്‍ കൂടുതല്‍ എയറോഡൈനാമിക്സ് നല്‍കുന്നതാണ് ഔട്ട്ലാന്‍ഡറിന്‍റെ രൂപം.

മെക്കാനിക്കല്‍ സവിശേഷതകള്‍ സംബന്ധിച്ച് കൃത്യമായ വിവരം പുറത്തുവിട്ടിട്ടില്ല. 164 ബി എച്ച് പി കരുത്തും 220 എന്‍ എം ടോര്‍ക്കും നല്‍കുന്ന 2.4 ലിറ്റര്‍ എഞ്ചിനാകും ഔട്ട്ലാന്‍ഡര്‍ ബേസ് വേരിയെന്‍റില്‍ ഉള്‍പ്പെടുത്തുക.

പൂര്‍ണ്ണമായും ഇറക്കുമതിയാണ്. വില എകദേശം 30 ലക്ഷം രൂപയാകുമെന്നാണ് കരുതുന്നത്. 11.1 സെക്കന്‍ഡ് കൊണ്ട് പൂജ്യത്തില്‍ നിന്ന് നൂറു കിലോമീറ്റര്‍ വേഗം കൈവരിക്കും. കീ ലെസ് എന്‍റ്രി, ഉയര്‍ന്ന ഇന്ധനക്ഷമത, ഓട്ടോ ഹോള്‍ഡ് ഇലക്ട്രിക് പാര്‍ക്കിംഗ് ബ്രേക്ക്, ഇലക്ട്രിക് സണ്രൂഫ്, ഡ്യുവല്‍ സോണ്‍ ഓട്ടോമാറ്റിക് ക്ളൈമറ്റ് കണ്ട്രോള്‍, ഹില്‍ സ്റ്റാര്‍ട് അസിസ്റ്റ്, റെയിന്‍ സേന്‍സിംഗ് വൈപ്പര്‍, ആക്ടീവ് സ്റ്റെബിലിറ്റി കണ്ട്രോള്‍, എ ബി എസ്, ഇ ബി ഡി എന്നിവയുണ്ടാകും പുതിയ ഔട്ട്ലാന്‍ഡറില്‍.

ഇന്ത്യയില്‍ മിത്സു ബിഷി ഔട്ട്ലാന്‍ഡര്‍ ആദ്യമെത്തുന്നത് 2008ലാണ്. ചെറുതായി മിനുക്കി 2010ല്‍ വീണ്ടും അവതരിപ്പിച്ചു. എന്നാല്‍ പെട്രോള്‍ പതിപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നത് ഇന്ത്യയില്‍ തിരിച്ചടിയായി. ഇപ്പോള്‍ പെട്രോള്‍ വാഹനങ്ങള്‍ക്ക് രാജ്യത്ത് ജനപ്രീതി ഉള്ളത് കണക്കിലെടുത്താണ് ജപ്പാന്‍ കന്പനി വീണ്ടും ഔട്ട്ലാന്‍ഡര്‍ അവതരിപ്പിക്കുന്നത്.

mithsubishi outlander again to india