ടിവിഎസുമായി കൈകോര്‍ത്ത് മിത്‌സുബിഷി; വീണ്ടും ഇന്ത്യന്‍ വിപണിയിലേക്ക്

ജാപ്പനീസ് വാഹന കമ്പനിയായ മിത്‌സുബിഷി ടി വി എസ് മൊബിലിറ്റിയുമായി കൈക്കോര്‍ക്കുന്നു.

author-image
anu
New Update
ടിവിഎസുമായി കൈകോര്‍ത്ത് മിത്‌സുബിഷി; വീണ്ടും ഇന്ത്യന്‍ വിപണിയിലേക്ക്

 

മുംബൈ: ജാപ്പനീസ് വാഹന കമ്പനിയായ മിത്‌സുബിഷി ടി വി എസ് മൊബിലിറ്റിയുമായി കൈക്കോര്‍ക്കുന്നു. ടി വി എസിന്റെ കാര്‍ വിപണന വിഭാഗം പ്രത്യേക കമ്പനിയാക്കി, അതില്‍ 30 ശതമാനത്തിന് മുകളില്‍ ഓഹരിയെടുക്കാനാണ് മിത്‌സുബിഷിയുടെ തീരുമാനം. ഈ വര്‍ഷം ആദ്യപകുതിയില്‍ തന്നെ മിത്‌സുബിഷി വീണ്ടും ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യയില്‍ ഹോണ്ട കാറുകളുടെ വിപണനത്തില്‍ മുന്നിലുള്ള കമ്പനിയാണ് ടി വി എസ് മൊബിലിറ്റി. അനുമതി ലഭിച്ചാല്‍ 250 മുതല്‍ 500 കോടി രൂപ വരെ നിക്ഷേപിക്കുമെന്നാണ് സൂചന.

Latest News auto mobile mitsubishi