/kalakaumudi/media/post_banners/f8ceffca2b25df58894a300ff2bf7e246122a2d47e3cd5b829fd01a70da51fe2.png)
മലയാളത്തിന്റെ അഭിമാന താരം പ്രിയ നടൻ മോഹൻലാലിൻറെ വാഹന ശേഖരത്തിൽ ഇതാ ഒരു പുതിയ അതിഥി കൂടി. ടൊയോട്ടയുടെ ഇന്നോവ ക്രിസ്റ്റയാണ് മോഹൻലാൽ സ്വന്തമാക്കിയിരിക്കുന്നത്.
ഗാര്‍നെറ്റ് റെഡ് നിറത്തിലുള്ള ക്രിസ്റ്റയാണ് താരം സ്വന്തമാക്കിയത്. വെള്ള നിറത്തിലുള്ള ക്രിസ്റ്റയും മോഹൻലാലിനുണ്ട്. ഏകദേശം 24.99 ലക്ഷം രൂപയാണ് വാഹനത്തിന്റെ കൊച്ചി എക്സ് ഷോറൂം വില.
2.4 ലീറ്റര്‍ എൻജിനാണ് വാഹനത്തിന്റെ കരുത്ത്. 150 പിഎസ് കരുത്തും 360 എൻഎം ടോർക്കുമുണ്ട്. ഇന്നോവ ക്രിസ്റ്റയുടെ ഇസഡ് 7 സീറ്റ് ഓട്ടമാറ്റിക് പതിപ്പാണ് നിപ്പോൺ ടൊയോട്ടയിൽ നിന്ന് താരം സ്വന്തമാക്കിയത്.
അടുത്തിടെ മോഹൻലാൽ ടൊയോട്ടയുടെ തന്നെ വെൽഫെയർ സ്വന്തമാക്കിയതും വാർത്തകളിൽ നിറഞ്ഞിരുന്നു.
എന്നിരുന്നാലും അന്നും ഇന്നും ലാലേട്ടന്റെ വാഹന ശേഖരങ്ങളിൽ ആരാധകർക്ക് പ്രിയം KL 07 CJ 2255 എന്ന രജിസ്ട്രേഷനിലുള്ള ലാൻഡ് ക്രൂയിസർ തന്നെയാണ്.