/kalakaumudi/media/post_banners/2fc815d2c486a861b010aea23cb0358453083de2a0d77850da5bd6b05f48c9a5.jpg)
ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ വ്യവസായി മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് 13.14 കോടി രൂപ വിലമതിക്കുന്ന അൾട്രാ ലക്ഷ്വറി റോൾസ് റോയ്സ് ഹാച്ച്ബാക്ക് വാങ്ങി. റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസ് ഉദ്യോഗസ്ഥരുടെ അഭിപ്രായത്തിൽ രാജ്യത്തെ എക്കാലത്തെയും വിലകൂടിയ കാർ വാങ്ങലുകളിൽ ഒന്നാണിത്.
ജനുവരി 31ന് പുറത്തിറങ്ങിയ റോൾസ് റോയ്സ് കള്ളിനൻ പെട്രോൾ മോഡലായ ഈ കാർ സൗത്ത് മുംബൈയിലെ ടാർഡിയോ റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിൽ രജിസ്റ്റർ ചെയ്തതായി അധികൃതർ പറഞ്ഞു. 2.5 ടണ്ണിൽ കൂടുതൽ ഭാരമുള്ളതും 564 ബിഎച്ച്‌പി പവർ ഉൽപ്പാദിപ്പിക്കുന്നതുമായ 12 സിലിണ്ടർ കാറിന് ടസ്കാൻ സൺ നിറമാണ് കമ്പനി തിരഞ്ഞെടുത്തത്, നടപ്പാതകളിലൂടെയും പരുക്കൻ റോഡുകളിലൂടെയും സഞ്ചരിക്കാൻ കഴിവുള്ള ഈ കാറിന് പ്രത്യേക നമ്പർ പ്ലേറ്റു അനുവദിച്ചതായി ആർടിഒ ഉദ്യോഗസ്ഥർ പറഞ്ഞു. 2037 ജനുവരി 30 വരെ രജിസ്‌ട്രേഷൻ കാലപരിധിയുള്ള കാറിന് ആർ.ഐ.എൽ ഒറ്റത്തവണ നികുതിയായി 20 ലക്ഷം രൂപയും റോഡ് സുരക്ഷാ നികുതിയായി 40,000 രൂപയും അടച്ചിട്ടുണ്ട്.