/kalakaumudi/media/post_banners/dedc3b67ff11c57540d6119a17a610c11d4fa59c7b2008ea2831198f134f1af4.jpg)
പുത്തന്‍ രൂപകല്പനയോടെ ഹോണ്ടയുടെ ഏവിയേറ്റര്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. സ്റ്റാന്‍ഡേര്‍ഡ്, അലോയ് / ഡ്രം, അലോയ് / ഡിസ്ക് എന്നീ മൂന്നു വകഭേദങ്ങള്‍ ഒരുങ്ങുന്ന പുതിയ ഏവിയേറ്ററിന് എക്സ്ഷോറൂം ദില്ലിയില്‍ 55,157 രൂപയാണ് വില. നിലവിലുള്ള ഓര്‍ക്കിഡ് പര്‍പ്പിള്‍ മെറ്റാലിക്, ലഷ് മജെന്ത മെറ്റാലിക്, ഇംപീരിയല്‍ റെഡ് മെറ്റാലിക് നിറങ്ങള്‍ക്ക് പുറമെ പുതിയ മാറ്റ് ആക്സിസ് ഗ്രെയ് മെറ്റാലിക്, ക്യാന്‍ഡി ജാസി ബ്ലൂ നിറങ്ങളിലും സ്കൂട്ടറില്‍ ഒരുങ്ങും.
പുത്തന്‍ രൂപകല്പനയുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് പാനലില്‍ നീല ബാക്ക്ലിറ്റ് വെളിച്ചമാണ് നല്‍കിയിരിക്കുന്നത്. ലോഹനിര്‍മ്മിത മഫ്ളര്‍ പ്രൊട്ടക്ടറും ഏവിയേറ്ററിലെ മാറ്റങ്ങളില്‍പ്പെടും. സീറ്റ് തുറക്കാനുള്ള പ്രത്യേക സ്വിച്ച് ഉള്‍പ്പെടുന്ന ഫോര്‍ ഇന്‍ വണ്‍ ലോക്ക് സംവിധാനം, സാധനങ്ങള്‍ കൊളുത്തിയിടാന്‍ ഉപകരിക്കുന്ന മുന്‍ പിന് കൊളുത്തുകള്‍ എന്നിവ ഏവിയേറ്റിലെ പ്രധാന വിശേഷങ്ങള്‍.
109.19 സിസി നാലു-സ്ട്രോക്ക് എയര്‍ കൂള്‍ഡ് എഞ്ചിന് 8 bhp കരുത്തും 8.9 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. സിവിടി ഗിയര്‍ബോക്സ് മുഖേനയാണ് എഞ്ചിന് കരുത്ത് പിന്‍ചക്രത്തിലെത്തുക. 82 കിലോമീറ്ററാണ് സ്കൂട്ടറിന്റെ പരമാവധി വേഗം. മുന്നില്‍ ടെലിസ്കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്ക് അബ്സോര്‍ബറും സസ്പെന്ഷന് നിറവേറ്റും.